ഗുർമീത് മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധു
text_fieldsന്യൂഡൽഹി: ദേരാ അനുയായികളായ വനിതകളെ കൂടാതെ ഗുർമീത് രാം റഹീം പ്രശസ്തരായ മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധു. ആൾ ദൈവത്തിൻെറ ബന്ധു ഭൂപീന്ദർ സിങ് ഗോരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രശസ്തരായ മോഡലുകളെയും നടികളെയും അദ്ദേഹം ഒന്നുകിൽ സിർസയിലേക്ക് ക്ഷണിക്കും. അതല്ലെങ്കിൽ മാസത്തിൽ 15-20 ദിവസം താല്ക്കാലികമായി മുംബൈയിലേക്ക് പോകും. ഹണിപ്രീത് ആണ് ഇതെല്ലാം സംഘടിപ്പിക്കുക. രാം റഹീം തന്റെ സമയം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുക സ്ത്രീകൾക്കൊപ്പമായിരുന്നു- ഇന്ത്യ ടുഡേ ടി.വിയോട് ഗോര വ്യക്തമാക്കി.
ലക്ഷക്കണക്കിന് സ്ത്രീ അനുയായികളുടെ സാന്നിധ്യത്തിൽ അദ്ദേഹം നഗ്നരായ ലൈംഗിക തൊഴിലാളികളെക്കുറിച്ച് മറയില്ലാതെ സംസാരിക്കുമെന്നും ഗോര പറഞ്ഞു. വിവാഹിതരായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന അദ്ദേേഹത്തിൻെറ സ്വഭാവം അറിഞ്ഞതോടെ റാം റഹിമിനു മുന്നിലേക്ക് സ്വന്തം വനിതകളെ അയക്കുന്നത് ഒഴിവാക്കണമെന്ന് മുൻ കോൺഗ്രസ് നേതാവ് ഹർമിന്ദർ സിംഗ് ജാസ്സി എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു. തന്റെ കേന്ദ്രത്തിൽ ഒരിക്കൽ തന്നെ സന്ദർശിച്ച സ്ത്രീയെ ഗുർമീത് പിന്നെ കാണാറില്ലെന്നും ഇയാൾ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
