ബലാത്സംഗം: ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന് ഒരു മാസത്തെ പരോൾ അനുവദിച്ചു
text_fieldsചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വെള്ളിയാഴ്ച ഒരു മാസത്തെ പരോൾ അനുവദിച്ചു. ഹരിയാനയിലെ റോഹ്തക്ക് ജയിലിലായിരുന്നു സിങ് തടവിൽ കഴിഞ്ഞിരുന്നത്.
ഉത്തർപ്രദേശിലെ ഭാഗ്പത്തിലെ ബർണാവയിലുള്ള ദേരാ സച്ചാ സൗദാ ആശ്രമത്തിലേക്കാണ് സിങ് പോകാന്‍ സാധ്യത. കഴിഞ്ഞ ഫെബ്രുവരിയിലും ഗുർമീത് റാം റഹീം സിങ്ങിന് മൂന്നാഴ്ച പരോൾ നൽകിയിരുന്നു.
1999ല്‍ ദേര ആസ്ഥാനമായ സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിനാണ് കോടതി റാം റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്. 2002ൽ ഗുർമീതിന്റെ വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിക്ക് അയച്ച ഊമക്കത്താണ് കേസിന് തുടക്കം കുറിക്കുന്നത്. ഗുർമീത് സിങ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിക്കുന്ന കത്ത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രം സി.ബി.ഐയെ ഏൽപിച്ചു.
അതേവർഷം തന്നെ ദേര സച്ച സൗദയെയും ദേര മാനേജർ രഞ്ജിത് സിങ്ങിന്റെ കൊലപാതകത്തെയും കുറിച്ച് ലേഖനം എഴുതിയ മാധ്യമ പ്രവർത്തകൻ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തി എന്ന കേസും ഗുർമീതിനെതിരെ ചുമതതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

