Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട് സ്ത്രീകളെ...

രണ്ട് സ്ത്രീകളെ ബലാൽസംഗം ചെയ്ത പ്രതി; ആൾദൈവത്തിന് അഞ്ചുവർഷത്തിൽ 17ാമത് പരോൾ, ഇത്തവണ 21ദിവസം

text_fields
bookmark_border
Gurmeet Ram Rahim Singh
cancel
camera_alt

ഗുർമീത് റാം റഹീം സിങ്

റോത്തക്: ബലാത്സംഗക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും 21 ദിവസത്തെ പരോൾ അനുവദിച്ചു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഗുർമീതിന് ഇത്തരത്തിൽ താൽക്കാലിക ഇളവ് ലഭിക്കുന്നത്. 2017ൽ ജയിലിൽ അടക്കപ്പെട്ടതിന് ശേഷം ഗുർമീതിന് പരോൾ ലഭിക്കുന്നത് ഇത് 17-ാം തവണയാണ്.

ഉത്തരവുകൾ പുറത്തുവന്നതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം റോത്തക്കിലെ സുനാരിയ ഹൈ സെക്യൂരിറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ ഉടൻ തന്നെ അദ്ദേഹം ഹരിയാനയിലെ സിർസയിലുള്ള ഡെറാ ആസ്ഥാനത്തേക്ക് യാത്ര തിരിച്ചു എന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

2017 ആഗസ്റ്റ് മുതൽ റോഹ്തകിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് റാം റഹിം. ബലാത്സംഗക്കേസിൽ 20 വർഷത്തെ തടവുശിക്ഷയാണ് ഇദ്ദേഹം അനുഭവിക്കുന്നത്. മുൻ ദേര മാനേജർ രഞ്ജിത് സിങ്, മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി എന്നിവരുടെ കൊലപാതകക്കേസുകളിൽ നിന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി ഇദ്ദേഹത്തെ നേരത്തെ വെറുതെവിട്ടിരുന്നു. ഗുർമീത് സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ഏഴ് വർഷത്തിന് ശേഷമാണ് കോടതി കുറ്റവിമുക്തനാക്കിയത്.

കഴിഞ്ഞ ജൂൺ 26ന് 30 ദിവസത്തെ പരോൾ പൂർത്തിയാക്കി റാം റഹിം സുനാരിയ ജയിലിൽ മടങ്ങിയെത്തിയിരുന്നു. ആ തിരിച്ചുവരവിന് ശേഷം വെറും രണ്ട് മാസം പോലും തികയുന്നതിന് മുൻപാണ് ഇപ്പോൾ വീണ്ടും അദ്ദേഹത്തിന് 21 ദിവസത്തെ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ജനുവരിയിൽ 40 ദിവസത്തെ പരോൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. തുടർന്ന് മെയ് മാസത്തിലും മറ്റൊരു 30 ദിവസത്തെ പരോൾ നേടി അദ്ദേഹം പുറത്തുപോയിടത്തു നിന്നാണ് ജൂൺ അവസാനത്തിൽ ജയിലിലേക്ക് തിരിച്ചെത്തിയത്.

ഗുരുതരമായ കൊലപാതക, ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തത്തിന് സമാനമായ തടവ് അനുഭവിക്കുന്ന ഒരു തടവുകാരന് ഇത്രയും താൽക്കാലിക ഇളവുകൾ ലഭിക്കുന്നത് രാജ്യത്ത് വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന സന്ദേശത്തിന് ഇത്തരം നടപടികൾ മങ്ങലേൽപ്പിക്കുന്നുവെന്ന് വിവിധ കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയരുന്നുണ്ട്.

അതേസമയം, വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ഈ മോചനത്തെ ബന്ധപ്പെടുത്തിയും വ്യാപകമായ വിലയിരുത്തലുകൾ നടക്കുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് രാഷ്ട്രീയത്തിൽ ദേര സച്ചാ സൗദ വിഭാഗത്തിനുള്ള സ്വാധീനം മുൻനിർത്തിയാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്ന തരത്തിലുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dera sacha saudaparoleGurmeet Ram RahimRohtak Jailrape convict
News Summary - Ram Rahim Out On Parole Again
Next Story