Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്തതിന്​ വാജ്പേയിയും മാപ്പപേക്ഷ നൽകി
cancel
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യ സമരത്തിൽ...

സ്വാതന്ത്ര്യ സമരത്തിൽ 'പ​ങ്കെടുത്തതിന്​' വാജ്പേയിയും മാപ്പപേക്ഷ നൽകി

text_fields
bookmark_border

ചെന്നൈ: ബ്രിട്ടീഷ്​ കോളനി ഭരണത്തിൽനിന്ന്​ രാജ്യത്തിന്​ മോചനം നൽകിയ നീണ്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കാളിത്തം അവകാശപ്പെട്ട്​ രംഗത്തുവരാറുള്ള പലരുടെയും വാദം പൊള്ളയാണെന്ന്​ ചരിത്രം തെളിയിച്ചതിനുപിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്ര പണ്​ഡിതനും ബോംബെ ഐ.ഐ.ടി മുൻ സീനിയർ മെഡിക്കൽ ഓഫീസറുമായ രാം പുനിയാനി. താനും സ്വാതന്ത്ര്യസമര പ്രസ്​ഥാനത്തിന്‍റെ ഭാഗമായിരുന്നുവെന്ന ബി.ജെ.പി നേതാവും മുൻ ​പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയിയുടെ വാദം പാതി മാത്രം ശരിയാണെന്നും ഒരു സമരത്തിന്‍റെ ഭാഗമായി അറസ്റ്റിലായപ്പോൾ മാപ്പപേക്ഷ നൽകി രക്ഷ​പ്പെടുകയായിരുന്നുവെന്നും മദ്രാസ്​ കൊറിയറിൽ എഴുതിയ ലേഖനത്തിൽ രാംപുനിയാനി വ്യക്​തമാക്കുന്നു.

ജന്മനാടായ ബടേശ്വറിൽ ബ്രിട്ടീഷ്​ വിരുദ്ധ പ്രകടനം നടന്നപ്പോൾ കാഴ്ചക്കാരനായി വാജ്പേയിയും ഉണ്ടായിരുന്നു. സമരക്കാരെ ലാത്തിച്ചാർജ്​ ചെയ്​ത്​ നീക്കിയ പൊലീസ്​ പ്രക്ഷോഭകർക്കൊപ്പം നീങ്ങിയ വാജ്പേയിയെയും അറസ്റ്റ്​ ചെയ്​തു. ജയിലിൽനിന്ന്​ പുറത്തുകടക്കാൻ അതിവേഗം മാപ്പപേക്ഷ നൽകിയെന്നു മാത്രമല്ല, സമരക്കാരുടെ ഭാഗമല്ലെന്നും അതിൽ പ്ര​േത്യകം പറഞ്ഞു. സമരത്തിന്​ നേതൃത്വം നൽകിയവരുടെ പേരുകൾ കൂടി പൊലീസിനെ അറിയിക്കുകയും ചെയ്​താണ്​ രക്ഷപ്പെട്ടതെന്ന്​ ​രാം പുനിയാനി പറയുന്നു.

സ്വാതന്ത്ര്യ സമരത്തിൽ രാഷ്​ട്രീയ സ്വയം സേവക്​ സംഘ്​ (ആർ.എസ്​.എസ്​) പങ്കാളിത്തം അവകാശപ്പെടാറുണ്ടെങ്കിലും ക്വിറ്റ്​ ഇന്ത്യ സമരവുമായി ബന്ധപ്പെട്ട്​ ബ്രിട്ടീഷ്​ രാജിനു കീഴി​െല ബോംബെ സർക്കാർ തയാറാക്കിയ കുറിപ്പിൽ നേരെ തിരിച്ചു പറയുന്നതായും ലേഖനത്തിലുണ്ട്​. ''നിയമം പാലിച്ച്​ മുന്നോട്ടുപോകുന്നതിൽ കണിശത സൂക്ഷിച്ച സംഘ്​ 1942ൽ ആഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽനിന്ന്​ വിട്ടുനിന്നിട്ടുണ്ട്​''- സർക്കാർ കുറിപ്പ്​ പറയുന്നു. സ്വാതന്ത്ര്യ സമരത്തെ ആ പേരിനു പകരം ''പ്രാദേശിക ദേശീയവാദം' എ​ന്നു വിളിക്കണമെന്നായിരുന്നു ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ ആവശ്യം. ''ബഞ്ച്​ ഓഫ്​ തോട്ട്​സ്​' എന്ന തന്‍റെ പുസ്​തകത്തിലാണ്​ ഈ പരാമർശം. സൈനിക പരിശീലനവും യുനിഫോമും ഒഴിവാക്കാൻ ബ്രിട്ടീഷ്​ സർക്കാർ നൽകിയ നിർ​േദശം ആർ.എസ്​.എസ്​ പാലിച്ചിരുന്നതായും രാം പുനിയാനി ലേഖനത്തിൽ പറയുന്നു.

ആർ.എസ്​.എസ്​ നേതാക്കളിൽ വിനായക്​ ദാമോദർ സവർകറും ഹെഡ്​ഗേവാറും സമരത്തിന്‍റെ ഭാഗമായിരുന്നതും ലേഖനം ഉദ്ധരിക്കുന്നുണ്ട്​. എന്നാൽ, ആന്തമാൻ ജയിലിലായ സവർകർ അതിവേഗം മാപ്പപേക്ഷ നൽകി രക്ഷപ്പെടുകയായിരുന്നു. പിന്നീട്​ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായിട്ടില്ല. പകരം, ബ്രിട്ടീഷുകാർക്കുവേണ്ടി സൈനികരെ റിക്രൂട്ട്​ ചെയ്യുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷ്​ വിരുദ്ധ സമരത്തിന്​ സുഭാഷ്​ ബോസ്​ ഐ.എൻ.എക്ക്​ രൂപം നൽകിയ അതേ സമയത്തായിരുന്നു സവർകറുടെ തിരിച്ചുള്ള നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram PuniyaniApologyRSSVajpayeBJP
News Summary - Ram Puniyani says Vajpayee too wrote an apology after participating in a freedom procession 'by chance'
Next Story