കേന്ദ്രമന്ത്രിക്കെതിരെ കലാപശ്രമത്തിന് കേസ്
text_fieldsകൊൽക്കത്ത: രാമനവമി ഘോഷയാത്രയെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന പശ്ചിമബംഗാളിലെ അസൻസോൾ-റാണിഗഞ്ച് മേഖല സന്ദർശിച്ച സ്ഥലം എം.പിയും കേന്ദ്ര സഹമന്ത്രിയുമായ ബാബുൽ സുപ്രിയക്കെതിരെ കലാപശ്രമത്തിനും പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും ബംഗാൾ പൊലീസ് കേസെടുത്തു.
രണ്ടുദിവസങ്ങളിലായി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഇവിടെ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചതിനാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേന്ദ്രമന്ത്രിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. സംഘർഷസ്ഥലത്തെത്തിയ മന്ത്രിയുടെ കാർ പശ്ചിമ ബർധമാൻ ജില്ലയിൽ പൊലീസ് തടയുകയായിരുന്നു.
കാറിൽ നിന്നിറങ്ങിയ മന്ത്രി െഎ.പി.എസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. തുടർന്നാണ് കേസെടുത്തത്. ബി.ജെ.പി മഹിള മോർച്ച സംസ്ഥാന അധ്യക്ഷ ലോക്കറ്റ് ചാറ്റർജിയെയും പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാനത്തെ മതസൗഹാർദവും സമാധാനാന്തരീക്ഷവും തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് പശ്ചിമ ബംഗാൾ പാർലമെൻററികാര്യമന്ത്രി പാർഥ ചാറ്റർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
