Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഞാൻ ഇവിടെ മരിക്കും, ജീവിതവും ഇവിടെത്തന്നെയാകും
cancel
Homechevron_rightNewschevron_rightIndiachevron_right'ഞാൻ ഇവിടെ മരിക്കും,...

'ഞാൻ ഇവിടെ മരിക്കും, ജീവിതവും ഇവിടെത്തന്നെയാകും'

text_fields
bookmark_border


പാർല​െമൻറിൽ ദിവസങ്ങൾക്ക്​ മുമ്പ്​ മുൻ ജമ്മു കശ്​മീർ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല നടത്തിയ വികാരം വഴിയുന്ന ​പ്രഭാഷണം നെഞ്ചേറ്റി സമൂഹ മാധ്യമങ്ങൾ. കശ്​മീരും കാർഷിക നിയമങ്ങളും വിഭജന രാഷ്​ട്രീയവും നാനാത്വത്തിൽ ഏകത്വവും തുടങ്ങി നിലവിൽ രാജ്യം നേരിടുന്ന പ്രശ്​നങ്ങൾക്കു പിന്നിലെ വിഭാഗീയ മനസ്സ്​ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്​ ഫാറൂഖ്​ അബ്​ദുല്ല സംസാരിക്കുന്നത്​. പാർല​െമൻറിൽ രാഷ്​ട്രപതിയുടെ പ്രസംഗത്തിന്​ നന്ദിയറിയിച്ചായിരുന്നു ഫാറൂഖ്​ അബ്​ദുല്ലയുടെ ഇംഗ്ലീഷ്​ മേ​െമ്പാടിയായി ചേർത്ത്​ ഹിന്ദിയിൽ നടത്തിയ മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള പ്രസംഗം. ചില പരാമർശങ്ങൾ ഭരണകക്ഷിയെ ചൊടിപ്പിക്കുകയും ഇടപെടലുകൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആവേശത്തോടെയാണ്​ സദസ്സ്​ ഫാറൂഖ്​ അബ്​ദുല്ലയുടെ വാക്കുകൾക്ക്​ ചെവിയോർക്കുന്നത്​.

പ്രഭാഷണത്തിലെ പ്രസക്​ത ഭാഗങ്ങൾ താഴെ:

ഈ രാജ്യം ഞങ്ങളുടെതുകൂടിയാണ്​. ഞങ്ങളെ നിങ്ങൾ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്​. നമ്മുടെ ത്രിവർണ പതാക സംരക്ഷിക്കാൻ മന്ത്രിമാരും പ്രവർത്തകരും മറ്റുള്ളവരുമായി 1,500 പേരെയെങ്കിലും എ​െൻറ പാർട്ടി രക്​തസാക്ഷിത്വം നൽകിയിട്ടുണ്ട്​. എന്നിട്ടും പാകിസ്​താനിയെന്നു വിളിക്കുകയാണ്​ നിങ്ങൾ. ചിലർ ഖലിസ്​താനികളും ചൈനക്കാരുമാക്കുന്നു.

അതിൽ എനിക്ക്​ വേദനയുണ്ട്​. ഒരു കാര്യം പറയാതെ വയ്യ. എനിക്ക്​ ഇവിടെ മരിക്കണം. ജീവിതവും ഇവിടെത്തന്നെയാകും. അതും എഴുന്നുനിന്നുതന്നെ ജീവിക്കണം. ഒളിവിലായി നിൽക്കുന്നവനല്ല ഞാൻ. ഒരു ദൈവമേ നമ്മൾക്കുള്ളൂ. അവനു മുമ്പിലാണ്​ എനിക്ക്​​ മറുപടി നൽകാനുള്ളത്​.

കശ്​മീരിലെ ജനങ്ങളെയും നാം നെഞ്ചേറ്റണം. ഇന്ത്യയുടെ രാജകിരീടമായിരുന്ന സംസ്​ഥാനത്തെ, മുസ്​ലിംകൾക്ക്​ അവരുടെ ഇടം കാണിച്ചുനൽകാനായി നിങ്ങൾ രണ്ടായി പകുത്തു. ഞാൻ ഇവിടെ സംസാരിക്കാനായി നിൽകുന്നത്​ ഈ രാജ്യത്തിനു വേണ്ടിയാണ്​. നിങ്ങൾ (സർക്കാർ) ആണ്​ (370ാം വകുപ്പ്​ എടുത്തുകളഞ്ഞ) തീരുമാനം എടുത്തത്​. ഞങ്ങളോട്​ ഒന്ന്​ ചർച്ച പോലുമില്ലാതെ അടിച്ചേൽപിക്കുകയായിരുന്നു. കശ്​മീരിലെ ജനങ്ങൾക്ക്​ വാഗ്​ദാനം ചെയ്​ത അരലക്ഷം ജോലി പോയിട്ട്​ ഒന്നുപോലും പകരം നൽകാനായില്ല.

ഇന്ത്യ ഇന്ന്​ എവിടെയാണ്​ എത്തിയതെന്ന്​ നോക്കൂ. ഇന്ത്യയെ നാം പടുത്തുയ​ർത്തുകയാണെങ്കിൽ അത്​

വേണ്ടത്​​ കൂട്ടായാണ്​. ഒറ്റക്കൊറ്റക്കല്ല. പരസ്​പരം ഉൾക്കൊള്ളാനാകണം.

രാമ​ൻ നിങ്ങളുടെത്​ മാത്രമാണോ? അല്ല, എല്ലാ ലോകത്തി​െൻറയുമാണ്​. നിങ്ങൾ സ്വന്തമെന്ന്​ പറഞ്ഞ്​ ​സ്വന്തത്തോടു മാത്രംചേർത്തുനിർത്തുകയാണ്​.

ഖുർആൻ മാറത്തുചേർത്തുവെച്ച്​ ഞങ്ങളുടെതെന്ന്​ മാത്രമാക്കി വെക്കാൻ മുസ്​ലിമിനാക​ുമോ? ഒരിക്കലുമല്ല, അത്​ ലോക​ത്തി​െൻറയാണ്​. നാം എല്ലാവരും കൂട്ടായി പ്രവർത്തിച്ച്​ ലോകത്തിനു കാണിച്ചുകൊടുക്കണം, എന്താണ്​ നമുക്ക്​ ഒന്നിച്ച്​ സാധ്യമാകുന്നതെന്ന്​. ഇത്​ നമ്മുടെ രാജ്യമാണ്​. നാം ഈ രാജ്യത്തി​െൻറയാണ്​. അതിനാൽ, ഈ രാജ്യത്തെ ഏവരെയും നമുക്ക്​ ബഹുമാനിക്കാം. ജവഹർലാൽ നെഹ്​റു, സർദാർ പ​ട്ടേൽ, ഇന്ദിര ഗാന്ധി, രാജീവ്​ ഗാന്ധി തുടങ്ങിയ നേതാക്കളെ മോശമായി കാണുന്നത്​ എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. നാളെ നിങ്ങളും അധികാരത്തിൽ തുടരുമോ എന്ന്​ ആർക്കറിയില്ല. അന്ന്​ നിങ്ങൾ നൽകിയതിനെക്കാൾ കൂടുതൽ ഞങ്ങൾ നിങ്ങളെ ആദരിക്കും. നിങ്ങൾ ഈ ചെയ്യുന്നത്​ ഇന്ത്യൻ പൈതൃകമല്ല, പോയ്​മറഞ്ഞവരെ നമുക്ക്​ ആദരിക്കാം. ഞാൻ പിതാവിനൊപ്പം സർദാർ പ​ട്ടേലിനെ കണ്ടിട്ടുണ്ട്​. ഗാന്ധിജിയെയും. നിങ്ങളിൽ പലരും അവരെ നേരിട്ട്​ കണ്ടിട്ടുണ്ടാകില്ല. ഗാന്ധിജി കശ്​മീരിലെത്തിയപ്പോൾ മാതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും എ​െൻറ വശമുണ്ട്​. ജവഹർ ആയിരുന്നു എ​െൻറ പിതാവിനെ ജയിലിലടച്ചത്​. അദ്ദേഹത്തി​െൻറ ജയിൽവാസം ഞാൻ കണ്ടിട്ടുണ്ട്​​. പക്ഷേ, വർഷങ്ങൾ കഴിഞ്ഞ്​ വിമോചിതനായി ജവഹർലാലിനെ എ​െൻറ പിതാവ്​ കാണുംനേരം ഇരുവരും പൊട്ടിക്കരഞ്ഞു.

എന്നുവെച്ചാൽ, നാം ഒറ്റക്കെട്ടായി നിൽക്കണം. രാഷ്​ട്രീയമായി ഭിന്നതകളുണ്ടാകാം. ഞാൻ മുസ്​ലിമാണ്​. ഹിന്ദുസ്​ഥാനീ മുസ്​ലിം. നിങ്ങൾ രാമനെ വിളിക്കുന്നു. ഞാൻ അല്ലാഹുവിനെയും. എല്ലാം നാം ജീവിതം സമർപിക്കുന്ന ഒരേ ദൈവത്തി​െൻറ പല പേരുകൾ മാത്രമാണ്​. നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നു. ഞാൻ മസ്​ജിദിലും. ചിലർ ഗുരുദ്വാര സന്ദർശിക്കുന്നു, ചിലർ കൃസ്​ത്യൻ ദേവാലയവും. ഒരു ഡോക്​ടർ ഒരിക്കലും രക്​തമടങ്ങിയ കുപ്പിനോക്കി അത്​ ഹിന്ദുവി​െൻറയോ മുസ്​ലിമി​െൻറയോ അതോ ദളിത​െൻറയോ എന്ന്​ ചോദിക്കാറില്ല. രാമൻ എല്ലാ ലോകത്തി​െൻറയുമാണ്​. ഒന്നിച്ചുനിന്നാകണം നാം ഇന്ത്യയെ മ​ുന്നോട്ടുകൊണ്ടുപോകേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Faruq AbdullahLSImpassioned Speech
Next Story