മയക്കുമരുന്ന് കേസ്; രാകുൽ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി ഉൾപ്പെടെ 12 പേരെ ഇ.ഡി ചോദ്യംചെയ്യും
text_fieldsരാകുൽ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി
ന്യൂഡൽഹി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങളായ രാകുൽ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി, രവി തേജ എന്നിവരുൾപ്പെടെ 12 പേർക്ക് ഇ.ഡി നോട്ടീസ്. രാകുൽ പ്രീത് സിങ്ങിനോട് സെപ്റ്റംബർ ആറിനും റാണ ദഗ്ഗുബട്ടി സെപ്റ്റംബർ എട്ടിനും രവി തേജ സെപ്റ്റംബർ ഒമ്പതിനും ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. നാല് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യംചെയ്യൽ.
2017ൽ തെലങ്കാന എക്സൈസ് 30 ലക്ഷം വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഇതിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ചോദ്യംചെയ്യലിന് വിളിപ്പിച്ച താരങ്ങളെ കേസിൽ പ്രതിചേർത്തിട്ടില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

