Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാഖി സാവന്തിനുവരെ എം.പിയാകാം'; കങ്കണയുടെ രാഷ്ട്രീയ പ്രവേശന വാർത്തകളെ പരിഹസിച്ച് ഹേമമാലിനി

text_fields
bookmark_border
മഥുരയിൽ കങ്കണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ഹേമമാലിനി പരിഹസിച്ചുകൊണ്ടുള്ള ഉത്തരം നൽകിയത്
Rakhi Sawant Next: Hema Malini On Kangana Ranaut Election Query
cancel

നടി കങ്കണ രണാവതിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകളെ പരിഹസിച്ച് ബി.ജെ.പി എം.പി ഹേമമാലിനി. ഉത്തർപ്രദേശിലെ മഥുരയിൽ കങ്കണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ഹേമമാലിനി പരിഹസിച്ചുകൊണ്ടുള്ള ഉത്തരം നൽകിയത്. മഥുര നിയോജക മണ്ഡലത്തിലെ നിലവിലെ എം.പികൂടിയാണ് ഹേമമാലിനി.

'ഞാൻ എന്താണ് പറയേണ്ടത്...അതിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്താണ്? അതെല്ലാം ദൈവത്തിന്റെ കയ്യിലാണ്' അവർ പറഞ്ഞു. 'അപ്പോൾ നിങ്ങൾ ഈ നാട്ടുകാരനെ എംഴപിയായി പരിഗണിക്കാൻ സമ്മതിക്കില്ലെന്നാണോ.. നിങ്ങൾക്ക് സിനിമാ താരങ്ങളെ തന്നെ വേണോ? നാളെ രാഖി സാവന്തിന്റെ പേരും ഉയർന്നുവന്നേക്കാം'- കുറച്ച് കഴിഞ്ഞ് അവർ മാധ്യമപ്രവർത്തകരോട് ചോദിച്ചു. 73 കാരിയായ ഹേമമാലിനി 2014 മുതൽ യു.പിയിലെ മഥുരയിൽ നിന്നുള്ള എം.പിയാണ്.

കങ്കണ റണാവത്ത് ഈ ആഴ്ച ആദ്യം തന്റെ കുടുംബത്തോടൊപ്പം മഥുര വൃന്ദാവനിലെ അമ്പലം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണനെയും രാധയേയും കാണാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണെന്ന് അന്ന് കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'എമർജൻസി'. ഇന്ദിരാ ​ഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രത്തിൽ സഞ്ജയ് ​ഗാന്ധിയായി മലയാളി നടൻ വിശാഖ് നായരാണ് അഭിനയിക്കുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "Rakhi Sawant Next": Hema Malini On Kangana Ranaut Election Query
Next Story