Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 വർഷത്തെ രാഖിബന്ധം പ്രണയമായി മാറി; യുവാവിനൊപ്പം ഒളിച്ചോടി വിവാഹം, മകൾക്ക് പ്രതീകാത്മക അന്ത്യകർമ്മങ്ങൾ ചെയ്ത് പിതാവ്

text_fields
bookmark_border
15 വർഷത്തെ രാഖിബന്ധം പ്രണയമായി മാറി; യുവാവിനൊപ്പം ഒളിച്ചോടി വിവാഹം, മകൾക്ക് പ്രതീകാത്മക അന്ത്യകർമ്മങ്ങൾ ചെയ്ത് പിതാവ്
cancel

ഉത്തർപ്രദേശ്: സഹോദരനെപ്പോലെ കാണുന്ന, 15 വർഷമായി രാഖി കെട്ടുന്ന യുവാവിനൊപ്പം യുവതി ഒളിച്ചോടി വിവാഹം കഴിച്ചുവെന്ന പരാതിയുമായി കുടുംബം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 20 വയസ്സുള്ള നന്ദിനി പാണ്ഡെ 22 കാരനായ ശാശ്വത് ഗുപ്തക്കൊപ്പമാണ് പോയത്. തങ്ങൾ ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു. വിവാഹത്തിന് യുവതിയുടെ കുടുംബം എതിർപ്പ് ഉയർത്തിയതിനെ തുടർന്നാണ് ഒളിച്ചോടി വിവാഹം നടത്തിയത്.

സഹോദരനെപ്പോലെയാണ് മകൾ ശാശ്വത് ഗുപ്തയെ കണ്ടിരുന്നതെന്നും 15 വർഷമായി യുവതി രാഖി കെട്ടിയിരുന്നത് ഇയാൾക്കായിരുന്നെന്നും കുടുംബം പറയുന്നു. സെപ്റ്റംബർ 20നാണ് നന്ദിനി കുടുംബത്തെ ഉപേക്ഷിച്ച് ശാശ്വതിനൊപ്പം പോയത്. ശാശ്വത് പതിവായി തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നെന്ന് നന്ദിനിയുടെ കുടുംബം പറയുന്നു. എന്നാൽ, നന്ദിനി ശാശ്വത്തിന് രാഖി കെട്ടിയിരുന്നതിനാൽ ആർക്കും ഇവർ പ്രണയത്തിലായിരുന്നെന്ന് സംശയം തോന്നിയിരുന്നില്ല.

യുവാവ് മകളെ വശീകരിച്ച് സ്വന്തമാക്കി എന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ, കുടുംബത്തിന്റെ ആരോപണങ്ങൾ യുവതി വിഡിയോയിലൂടെ എതിർത്തു. താനും ശാശ്വതും പ്രണയത്തിലാണെന്നും പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും വിഡിയോയില്‍ യുവതി പറയുന്നു. അതേസമയം കുടുംബത്തിനെതിരെ ഗുരുതര ആരോപണവും യുവതി ഉന്നയിച്ചിട്ടുണ്ട്. വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. തനിക്ക് സുഖമില്ലാതിരുന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും യുവതി പറയുന്നു.

കുടുംബത്തെ മകൾ ഉപേക്ഷിച്ചതിന് പിന്നാലെ പിതാവ് നന്ദിനിക്കായി പ്രതീകാത്മകമായ അന്ത്യകർമ്മങ്ങൾ നടത്തി. സെപ്റ്റംബർ 21നാണ് പ്രതീകാത്മകമായ ശവസംസ്കാര ചടങ്ങുകൾ കുടുംബം നടത്തിയത്. വീട് വിട്ടുപോയപ്പോൾ നന്ദിനി രണ്ട് ലക്ഷം രൂപയും കൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നു. എന്നാൽ തന്റെ കുടുംബത്തിൽ ഇത്രയും പണം ഉണ്ടായിരുന്നില്ലെന്ന് മകൾ മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rakhi Brother Becomes Lover After 15 Years
Next Story