Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഥുരയെ മുസഫർ നഗറാക്കി മാറ്റരുതെന്ന്​ രാകേഷ് ടിക്കായത്ത്

text_fields
bookmark_border
മഥുരയെ മുസഫർ നഗറാക്കി മാറ്റരുതെന്ന്​ രാകേഷ് ടിക്കായത്ത്
cancel

മഥുര നഗരത്തെ ക്രമസമാധാനം നശിപ്പിച്ച് മുസഫർ നഗർ പോലെ ആക്കരുതെന്ന്​ കർഷക സമര നേതാവ്​ രാകേഷ്​ ടിക്കായത്ത്​. ഈ തീർത്ഥാടന നഗരത്തിലെ ക്രമസമാധാനം നശിപ്പിച്ച് ഇവിടമൊരു മുസഫർ നഗറാക്കാൻ അവരെ അനുവദിച്ചുകൂടെന്ന് ടിക്കായത്ത് പറഞ്ഞു. വോട്ടുകൾ ലഭിക്കാത്തത് കൊണ്ടാണ് ശാന്തിയിലും സമാധാനത്തിലും കഴിയുന്ന ഒരു നഗരത്തിന്‍റെ സമാധാനം തല്ലിക്കെടുത്താൻ അവർ മുതിരുന്നതെന്നും രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടി.

ഒരു പാർട്ടിയുടെയോ വ്യക്തിയുടെയോ പേര് വെളിപ്പെടുത്താതെയാണ് രാകേഷ് വിമർശനം ഉന്നയിച്ചത്​. മുസഫർ നഗറിലെ അന്തരീക്ഷം നശിപ്പിച്ചതുപോലെ മഥുരയിൽ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണം. അവരുടെ കെണിയിൽപ്പെട്ടാൽ നാട് തൊഴിൽ രഹിതമാവുകയും മഥുരയിൽ അരക്ഷിതാവസ്ഥ പൊട്ടിപ്പുറപ്പെടുകയും ചെയ്യും- രാകേഷ് കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rakesh Tikayath urges Mathura not to be turned into Muzaffarnagar
Next Story