Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാകേഷ് അസ്താനയെ...

രാകേഷ് അസ്താനയെ ബി.എസ്​.എഫ്​ ഡയറക്​ടർ ജനറലായി നിയമിച്ചു

text_fields
bookmark_border
രാകേഷ് അസ്താനയെ ബി.എസ്​.എഫ്​ ഡയറക്​ടർ ജനറലായി നിയമിച്ചു
cancel
camera_alt

കടപ്പാട്​: The Tribune

ന്യൂഡൽഹി: രാകേഷ് അസ്താനയെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടർ ജനറലായി നിയമിച്ചു. സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് പുതിയ നിയമനം. 1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താന 2002-ലെ ഗോധ്ര സബര്‍മതി എക്‌സ്പ്രസ് തീവെപ്പ് കേസ്, കാലിത്തീറ്റ കുംഭകോണം അടക്കം പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്​താന അന്നത്തെ സി.ബി.ഐ മേധാവി അലോക് വർമയുമായുള്ള പരസ്യമായ ഏറ്റുമുട്ടലിൻെറ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൈക്കൂലി കേസിൽ ദീർഘകാലം അന്വേഷണം നേരിട്ട അസ്​താനക്ക്​ ഫെബ്രുവരിയിൽ ഏജൻസിയിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചു.

ഹൈദരാബാദ് വ്യവസായി സതീഷ് സന സമർപ്പിച്ച കേസി​െൻറ അടിസ്ഥാനത്തിൽ 2018 ൽ അലോക് വർമയുടെ നേതൃത്വത്തിൽ സി.ബി.ഐ രാകേഷ് അസ്താന‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അസ്​താനയുമായുള്ള പോര്​ മുറുകിയതിനെ തുടർന്ന്​ അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയും പിന്നാലെ അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. അസ്താനയെ അന്ന് സി.ബി.ഐയിൽ നിന്ന്​ മാറ്റുകയും പിന്നീട്​ ബി.സി.എ.എസ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIRakesh AsthanaBorder Security Force
Next Story