ഡി. രാജയടക്കം അഞ്ചുപേർ പാർലമെൻറിെൻറ പടിയിറങ്ങി
text_fieldsന്യൂഡൽഹി: സി.പി.െഎ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിറകെ രാ ജ്യസഭാംഗത്വത്തിെൻറ കാലാവധി കഴിഞ്ഞ് ഡി. രാജ പാർലമെൻറിെൻറ പടിയിറങ്ങി. രാജയടക്ക ം കാലാവധി കഴിഞ്ഞ തമിഴ്നാട്ടിൽ നിന്നുള്ള അഞ്ച് എം.പിമാർക്ക് രാജ്യസഭ നൽകിയ യാത്ര യയപ്പ് വികാരനിർഭരമായി. യാത്രയയപ്പിനിടെ എ.െഎ.എ.ഡി.എം.കെ നേതാവ് മൈത്രേയൻ വിങ്ങിപ്പൊട്ടുന്നതിനും സഭ സാക്ഷിയായി. അന്തരിച്ച എ.െഎ.എ.ഡി.എം.കെ നേതാവ് ജയലളിത നൽകിയ സീറ്റിൽ തമിഴ്നാട്ടിൽനിന്ന് രാജ്യസഭയിലെത്തിയ രാജക്കുപുറമെ എ.െഎ.എ.ഡി.എം.കെ നേതാക്കളായ വി. ൈമത്രേയൻ, കെ.ആർ. അർജുൻ, ആർ.ലക്ഷ്മണൻ, ടി. രത്നവേൽ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഡി.എം.കെ എം.പി കനിമൊഴിയുടെ രാജ്യസഭ കാലാവധി തീർന്നുവെങ്കിലും അതിനുമുേമ്പ പൊതുതെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്ന് എം.പിയായതിനാൽ അവർക്ക് യാത്രയയപ്പുണ്ടായില്ല.
രാജ, പ്രജയായി ഇറങ്ങുകയാണെന്നു രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞപ്പോൾ സി.പി.െഎ ജനറൽ സെക്രട്ടറിയായി മഹാരാജയായിട്ടാണ് ഇൗ പടിയിറക്കമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പാർലമെൻറിലെ തെൻറ അവസാന പ്രസംഗമാണിതെന്നു പറഞ്ഞ രാജ, ഹാമിദ് അൻസാരിയെ രാജ്യസഭ അധ്യക്ഷനായി സ്വാഗതം ചെയ്തതാണ് പാർലമെൻറിലെ തെൻറ കന്നിപ്രസംഗമെന്ന് അനുസ്മരിച്ചു.
ഇവിടെ എത്തിച്ച പുരട്ചി തലൈവി അമ്മ ഇന്നില്ലെന്നു പറഞ്ഞ് പ്രസംഗം തുടങ്ങിയതും എ.െഎ.എ.ഡി.എം.കെ നേതാവ് മൈത്രേയൻ വിങ്ങിപ്പൊട്ടി. മോദിക്കും അമ്മക്കുമിടയിൽ ആശയവിനിമയം നടത്തിയത് താനായിരുന്നുവെന്നും ആർ.എസ്.എസിലും ബി.ജെ.പിയിലും പ്രവർത്തിച്ച ശേഷം ജയലളിതക്കൊപ്പം ചേർന്ന മൈത്രേയൻ പറഞ്ഞു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയിൽ അനുശോചിച്ച് മൗനമാചരിക്കാത്തതിൽ രാജ്യസഭക്ക് സംഭവിച്ച വീഴ്ച എടുത്തുപറഞ്ഞ മൈത്രേയൻ ഇനി താൻ മരിച്ചാൽ തെൻറ അനുശോചനം സഭ നടത്തരുതെന്ന് പറഞ്ഞാണ് ഒടുവിൽ കണ്ണുതുടച്ചത്. എ.െഎ.എ.ഡി.എം.കെയിലെ രാഷ്ട്രീയത്തിെൻറ സൂചനയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായോടും തങ്ങൾക്കുള്ള കൂറും കടപ്പാടും നാല് എ.െഎ.ഡി.എം.െക അംഗങ്ങളും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
