ന്യൂഡല്‍ഹി: കോവിഡ് മൂലം മാറ്റിവെച്ച 18 രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 19ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്.
വോട്ടെണ്ണലും അന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഈ മാസം നടത്താന്‍ തീരുമാനിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും: ആന്ധ്രപ്രദേശ്, ഗുജറാത്ത് (നാല്), മധ്യപ്രദേശ്, രാജസ്ഥാൻ (മൂന്ന്), ഝാര്‍ഖണ്ഡ് (രണ്ട്), മണിപ്പൂർ, മേഘാലയ (ഒന്ന്). ഒഴിവുവന്ന 55 രാജ്യസഭ സീറ്റുകളില്‍ 37 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.