Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.ടി മന്ത്രിയുടെ...

െഎ.ടി മന്ത്രിയുടെ പ്രസ്​താവന കീറിയെറിഞ്ഞ സംഭവം; തൃണമൂൽ എം.പിയെ സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border
െഎ.ടി മന്ത്രിയുടെ പ്രസ്​താവന കീറിയെറിഞ്ഞ സംഭവം; തൃണമൂൽ എം.പിയെ സസ്​പെൻഡ്​ ചെയ്​തു
cancel

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട്​ ഐ.ടി മന്ത്രി അശ്വിനി വൈഷ്​ണവിന്‍റെ പ്രസ്​താവന രാജ്യസഭയിൽ കീറിയെറിഞ്ഞ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ്​ എം.പിക്ക്​ സസ്​പെൻഷൻ. രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവാണ്​ തൃണമൂൽ കോൺഗ്രസ്​ എം.പി ശാന്തനു സെന്നിനെ സസ്​പെൻഡ്​ ചെയ്​തത്​. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിക്കുന്നത്​ വരെയാണ്​ സസ്​പെൻഷൻ.

കേന്ദ്രസർക്കാർ സസ്​പെൻഷൻ നോട്ടീസിനുള്ള നീക്കം നടത്തുന്നതിനിടെയാണ്​​ രാജ്യസഭ ചെയർമാന്‍റെ നടപടി​. രാജ്യസഭ തുടങ്ങിയപ്പോൾ തന്നെ വെങ്കയ്യ നായിഡു സെന്നിന്‍റെ സസ്​പെൻഷൻ പ്രഖ്യാപിച്ചു. തുടർന്ന്​ ഇതുമായി ബന്ധപ്പെട്ട്​ തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ ഒബ്രിയാൻ പ്രസ്​താവന നടത്തു​േമ്പാൾ രാജ്യസഭയിൽ ബഹളമുണ്ടാവുകയും സഭ നിർത്തിവെക്കുകയും ചെയ്​തു.

പെഗസസ്​ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട്​ ഐ.ടി മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രസ്​താവന നടത്തിയിരുന്നു. ഇതിനിടെയാണ്​ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഉണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasus Scandal
News Summary - Rajya Sabha suspends TMC MP Santanu Sen over snatching IT minister’s papers, House adjourned
Next Story