രാജ്യസഭ: കേരളത്തിലേതുള്‍പ്പെടെ രണ്ട് സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്
text_fieldsന്യൂഡല്‍ഹി: കേരളത്തിലേതുള്‍പ്പെടെ രണ്ട് രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 24നാണ് കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. അന്ന് വൈകീട്ട് തന്നെ വോട്ടെണ്ണലും നടക്കും.
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. ബേനി പ്രസാദ് വര്‍മയുടെ നിര്യാണത്തെ തുടർന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്.
നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 13. സൂക്ഷ്മപരിശോധന 14ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 17 ആണ്. 24ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.
കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
