ഗുജറാത്തിലെ ‘നോട്ട’ക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: സാമാജികർ പാർട്ടിവിപ്പ് അനുസരിക്കാൻ ബാധ്യസ്ഥമായ രാജ്യസഭ തെരഞ്ഞെടുപ്പിന് ‘നോട്ട’ ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി കോൺഗ്രസ് വിവാദമാക്കിയതോടെ പിറകെ എതിർപ്പുമായി ബി.ജെ.പിയും രംഗത്ത്. ഇൗ ആവശ്യമുന്നയിച്ച് കോൺഗ്രസ് പാർലമെൻറിൽ ബഹളമുണ്ടാക്കുകയും കമീഷനെ കാണുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തപ്പോഴാണ് ബി.ജെ.പി പ്രതിനിധിസംഘം കമീഷനെ കണ്ട് ഇതേ ആവശ്യമുന്നയിച്ചത്.
കോൺഗ്രസ് നേതാവ് അഹമ്മദ് പേട്ടലിനെ തോൽപിക്കാനുള്ള കുതിരക്കച്ചവടം പരസ്യമായതോടെ വിവാദമായ ഗുജറാത്തിലെ രാജ്യസഭതെരഞ്ഞെടുപ്പിൽ ‘നോട്ട’ കൂടി ഏർപ്പെടുത്തിയത് തങ്ങൾക്കെതിരായ ഗൂഢാലോചന എന്ന നിലയിലാണ് കോൺഗ്രസ് ഉയർത്തിക്കാണിച്ചത്. വോട്ട് ആർക്കുമില്ല അഥവാ നോട്ട (നൺ ഒാഫ് ദി എബവ്) എന്ന് രേഖപ്പെടുത്താനുള്ള അവകാശം മറ്റുതെരഞ്ഞെടുപ്പുകളിൽ ഏർപ്പെടുത്താനുള്ള വിധി ഉപയോഗിച്ചാണ് ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പിലെ ബാലറ്റിലും കമീഷൻ നൽകിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കമീഷൻ തീരുമാനത്തിനെതിരെ ബുധനാഴ്ചയാണ് കോൺഗ്രസ് പാർട്ടിനേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. കോൺഗ്രസ് സമർപ്പിച്ച ഹരജി അടിയന്തരമായി വ്യാഴാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സമ്മതിക്കുകയും ചെയ്തു. രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ടക്ക് ഭരണഘടനപരമായ സാധുതയില്ലെന്ന് കപിൽ സിബൽ ബോധിപ്പിച്ചു. 2014 ജനുവരി മുതൽ രാജ്യസഭ തെരഞ്ഞെടുപ്പിന് ‘നോട്ട’ ഉണ്ടെന്നാണ് കേന്ദ്രസർക്കാർ വാദം.
ഗുജറാത്ത് രാജ്യസഭതെരഞ്ഞെടുപ്പിലെ നോട്ട വിവാദമായതോടെ ബുധനാഴ്ച െതരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച ബി.ജെ.പി പ്രതിനിധിസംഘം അടിയന്തരമായി ‘നോട്ട’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭവോട്ടിന് രഹസ്യസ്വഭാവം ഇല്ലാത്തതിനാൽ അതാവശ്യമിെല്ലന്ന വാദമാണ് ബി.ജെ.പിയുടേതെന്ന് കമീഷനെ കണ്ട ശേഷം ഭൂപേന്ദ്ര യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
