Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽനിന്ന് എം.പി...

രാജസ്ഥാനിൽനിന്ന് എം.പി സുഭാഷ് ചന്ദ്ര രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ചു

text_fields
bookmark_border
രാജസ്ഥാനിൽനിന്ന് എം.പി സുഭാഷ് ചന്ദ്ര രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ചു
cancel
Listen to this Article

ജയ്പൂർ: രാജ്യസഭാ എം.പിയും മാധ്യമ മുതലാളിയുമായ സുഭാഷ് ചന്ദ്ര ചൊവ്വാഴ്ച ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിച്ചു. ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എം.പിയായ ചന്ദ്രയുടെ കാലാവധി ആഗസ്റ്റ് ഒന്നിനാണ് അവസാനിക്കുന്നത്. രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്.

മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി, രൺദീപ് സിങ് സുർജേവാല എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. അതേസമയം മുൻ മന്ത്രി ഘനശ്യാം തിവാരിയെ ബി.ജെ.പി സ്ഥാനാർഥിയായി പാർട്ടി നേതൃത്വം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ ഒന്നിന് നടക്കും. ജൂൺ മൂന്ന് വരെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. ജൂൺ 10 നാണ് വോട്ടെടുപ്പ് നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabha pollsSubhash Chandra
News Summary - Rajya Sabha polls: MP Subhash Chandra files nomination from Rajasthan
Next Story