Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ...

രാജ്യസഭ തെരഞ്ഞെടുപ്പ്​: അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പ്​ വിജ്ഞാപനമിറക്കുമെന്ന്​ കമീഷൻ

text_fields
bookmark_border
highcourt
cancel

കൊച്ചി: കേരളത്തിലെ രാജ്യസഭ അംഗങ്ങളുടെ കാലാവധി തീരും മുമ്പ്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം പുറത്തിറക്കുമെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ. ഏപ്രിൽ 21നാണ്​ രാജ്യസഭ അംഗങ്ങളുടെ കാലാവധി തീരുന്നത്​. ഇതിന്​ മുമ്പ്​ വിജ്ഞാപനം ഇറക്കുമെന്ന കമീഷന്‍റെ ഉറപ്പ്​ ഹൈകോടതി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചതിനെതിരായ ഹരജികളിലാണ്​ കോടതി നടപടി.

രാജ്യസഭ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കമീഷന്​ കോടതി നിർദേശം നൽകി. ഏപ്രിൽ 12നാണ്​ രാജ്യസഭ തെരഞ്ഞെടുപ്പ്​ നടത്താൻ തീരുമാനിച്ചത്​. എന്നാൽ, പിന്നീട്​ ഇത്​ നീട്ടിവെക്കുകയായിരുന്നു.

വിജ്ഞാപനം പുറത്ത്​ വന്ന്​ 19 ദിവസത്തിന്​ ശേഷം മാത്രമേ തെരഞ്ഞെടുപ്പ്​ നടത്താനാകു. ഏപ്രിൽ 21ന്​ തൊട്ടുമുമ്പുള്ള ദിവസമാണ്​ വിജ്ഞാപനം വരുന്നതെങ്കിൽ നിലവിലെ അംഗങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാനാകു. നിലവിലെ സാഹചര്യത്തിൽ രണ്ട്​ അംഗങ്ങളെ ഇടതു മുന്നണിക്ക്​ രാജ്യസഭയിലേക്ക്​ അയക്കാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionrajya sabha election
News Summary - Rajya Sabha polls: Commission to issue notification before members' term expires
Next Story