Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭാസ്​ഥാനാർഥിയുടെ...

രാജ്യസഭാസ്​ഥാനാർഥിയുടെ വോട്ടു മൂല്യം കണക്കാക്കുന്നത്​ എങ്ങനെ?

text_fields
bookmark_border
parliament
cancel

ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവു വന്ന 59 സീറ്റുകളിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കുകയാണ്​. രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട്​ മൂല്യം നോക്കിയാണ്​ വിജയിയെ പ്രഖ്യാപിക്കുക.  എങ്ങനെയാണ്​ രാജ്യസഭാ എം.പിയെ തെരഞ്ഞെടുക്കുന്നതി​​​െൻറ വോട്ടുമൂല്യം  കണ്ടെത്തുക എന്നു നോക്കാം. 

എം.എൽ.എമാരാണ്​ രാജ്യസഭാ എം.പിയെ തെരഞ്ഞെടുക്കുക. ഒരു എം.എൽ.എയുടെ വോട്ട്​ മൂല്യം 100 ആണ്​. ഇൗ വോട്ടുമൂല്യം ഉപയോഗിച്ച്​ രാജ്യസഭാ എം.പിയെ തെരഞ്ഞെടുക്കാൻ​ ഒരു ഫോർമുലയുണ്ട്​. 

രാജ്യസഭാ സ്​ഥാനാർഥിക്ക്​ ലഭിക്കേണ്ട വോട്ട്​ = [(സംസ്​ഥാനത്തെ ആകെ എം.എൽ.എമാർ x 100)/ (ഒഴിവുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം+1)] + 1

ഉദാഹരണമായി കേരള​െത്ത എടുക്കാം:- കേരളത്തിലെ ആകെ എം.എൽ.എമാർ 140. ഒഴിവുള്ള രാജ്യസഭാ സീറ്റ്​ ഒന്ന്​. സ്​​ഥാനാർഥിക്ക്​ വിജയിക്കാൻ ലഭിക്കേണ്ട വോട്ട്​ = [(140x100)/ (1+1)] + 1 =(14000/2) +1 = 7000+1 =7001

 

അതായത്​ കേരളത്തിലെ സ്​ഥാനാർഥിക്ക്​ വിജയിക്കാൻ വോട്ട്​മൂല്യം 7001 വേണം. 71 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിൽ വിജയിക്കാം. എൽ.ഡി.എഫിന്​ 90 എം.എൽ.എമാരുള്ളതിനാൽ മുന്നണിയു​െട സ്​ഥാനാർഥി വീരേന്ദ്രകുമാറി​​​െൻറ വിജയം ഉറപ്പാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteMLArajyasabha electionMPmalayalam newsFormula for Rajya sabha MP
News Summary - Rajya Sabha Elections: Who Will Win How Many Seats - India News
Next Story