രാജ്യസഭ തെരഞ്ഞെടുപ്പ്; എം.എൽ.എമാരെ ഹോട്ടലുകളിലേക്ക് മാറ്റി ശിവസേന
text_fieldsമുംബൈ: രാജ്യസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ കരുതലോടെ ഭരണ, പ്രതിപക്ഷ പാർട്ടികൾ. മഹാരാഷ്ട്രയിൽ ആറു സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ്. ഏഴു സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. രണ്ടു പേരെ തെരഞ്ഞെടുക്കാൻ ശേഷിയുള്ള ബി.ജെ.പി പിയൂഷ് ഗോയൽ ഉൾപ്പെടെ മൂന്നു പേരെയും ഒരാളെ തെരഞ്ഞെടുക്കാൻ മാത്രം ആൾബലമുള്ള ശിവസേന രണ്ടു പേരെയും നിർത്തിയതോടെയാണ് കടുത്ത മത്സരം. ഇതോടെ ശിവസേനയുടെയും ബി.ജെ.പിയുടെയും കണ്ണുകൾ സ്വതന്ത്രരിലും ചെറു പാർട്ടികളിലുമാണ്.
ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ശിവസേന തങ്ങളുടെ 55 എം.എൽ.എമാരെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. ശിവസേനക്കു പുറമെ ഭരണ കക്ഷികളായ കോൺഗ്രസിനും എൻ.സി.പിക്കും ഓരോരുത്തരെ ജയിപ്പിക്കാനാകും. മൂന്നു പാർട്ടികളും ചേരുകയും സ്വതന്ത്രരും ചെറുകക്ഷികളും സഹായിക്കുകയും ചെയ്താൽ ശിവസേനക്ക് രണ്ടാം സ്ഥാനാർഥിയെ കൂടി ജയിപ്പിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

