Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎച്ച്.ഡി. ദേവഗൗഡയും...

എച്ച്.ഡി. ദേവഗൗഡയും മല്ലികാർജുൻ ഖാർഗെയും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
എച്ച്.ഡി. ദേവഗൗഡയും മല്ലികാർജുൻ ഖാർഗെയും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
cancel

ബംഗളൂരു: കർണാടകയിൽനിന്നുള്ള നാലു രാജ്യസഭ സീറ്റുകളിലേക്കും പത്രിക നൽകിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്രിക പിൻവലിക്കാനുള്ള സമയം വെള്ളിയാഴ്ച പൂർത്തിയായതോടെയാണ് ജെ.ഡി.എസിൽനിന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസിൽനിന്ന് മല്ലികാർജുൻ ഖാർഗെ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടത്​. ബി.ജെ.പിയിൽനിന്ന് ഈറണ്ണ കഡാടി, അശോക് ഗാസ്തി എന്നിവ​്രും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. 

സ്വതന്ത്രനായി ഒരാൾ പത്രിക നൽകിയിരുന്നെങ്കിലും നേരത്തേ തള്ളിപ്പോയിരുന്നു. നിയമസഭയിലെ അംഗബലമനുസരിച്ച് മാത്രം ഒാരോ പാർട്ടിയും സ്ഥാനാർഥികളെ നിർത്തിയതിനാൽ ജൂൺ 19ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ബി.ജെ.പിയിലെ ഈറണ്ണ കഡാടിയും അശോക് ഗാസ്തിയും ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്. ദേവഗൗഡക്ക് രാജ്യസഭയിൽ രണ്ടാമൂഴമാണ്. ലോക്സഭ അംഗമായിരുന്ന മല്ലികാർജുൻ ഖാർഗെ ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressrajya sabha electionKarnataka NewsBJP
News Summary - Rajya Sabha Elections: HD Deve Gowda, Mallikarjun Kharge get Read more at: https://bangaloremirror.indiatimes.com/bangalore/others/rajya-sabha-elections-hd-deve-gowda-mallikarjun-kharge-get-elected-unopposed -INDIA NEWS
Next Story