ന്യൂഡൽഹി: അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് ഒഴിവുവരുന്ന ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭ സീറ്റുകളിലേക്ക് അടുത്ത മാസം ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കും. വോെട്ടണ്ണലും അന്ന് നടക്കും.
ബി.ജെ.പിയിലെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, അരുൺ സിങ്, നീരജ് ശേഖർ, എസ്.പി അംഗങ്ങളായ ചന്ദ്രപാൽ സിങ് യാദവ്, രാം ഗോപാൽ യാദവ്, രാം പ്രകാശ വർമ, ജാവേദ് അലി ഖാൻ, ബി.എസ്.പിയിലെ രാജാ റാം, വീർ സിങ്, കോൺഗ്രസ് അംഗം പന്നാലാൽ പുനിയ എന്നിവരുടെ അംഗത്വ കാലാവധിയാണ് നവംബർ 25ന് തീരുന്നത്.
വിജ്ഞാപനം ഒക്ടോബർ 20ന് പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.