രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. മാർച ്ച് 31-ന് ശേഷം സാഹചര്യങ്ങൾ അവലോകനം ചെയ്ത് പുതിയ തിയതി പ്രഖ്യാപിക്കും.
ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ വീഡി യോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമീഷണർമാരായ അശോക് ലവാസയും സുശീൽ ചന്ദ്രയും യോഗത്തിൽ പങ്കെടുത്തു. "കോവിഡിനെതിരായ പ്രതിരോധത്തിെൻറ ഭാഗമായി രാജ്യത്ത് വലിയ നിയന്ത്രണങ്ങളാണുള്ളത്. ഈ സാഹചര്യത്തിൽ എല്ലാ സമ്മേളനങ്ങളും ആൾകൂട്ടങ്ങളും ഇല്ലാതാക്കേണ്ടത് ആവശ്യമാണ്. അതിനാൽ എം.എൽ.എമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും കൂടിച്ചേരൽ ഒഴിവാക്കുന്നതിന് ഈ മാസം 26ന് നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണ് " - തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽവ്യക്തമാക്കി.
രാജ്യസഭയിൽ കാലാവധി കഴിയുന്ന 18 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ഒഴിവ് വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളിൽ നിന്നായി നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഇതിൽ 37 സീറ്റുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
മാർച്ച് 31 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീയതി തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേ സമയം, ജൂണിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട രാജ്യസഭ തെരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കുഴക്കില്ലെന്ന് ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
