Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ...

രാജ്യസഭ തെരഞ്ഞെടുപ്പ്​: ബി.​​ജെ.പി​​ക്ക്​ നേ​​ട്ടം; യു. ​​പി​​യി​​ൽ കൂ​​റു​​മാ​​റ്റം

text_fields
bookmark_border
bjp rajyasabha
cancel

ന്യൂ​​ഡ​​ൽ​​ഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ, രാജ്യം ഉറ്റുനോക്കിയ ഉ​​ത്ത​​ർ​​​പ്ര​​ദേ​​ശി​​ൽ 10​​ൽ ഒ​​മ്പ​​ത്​ സീ​​റ്റും നേടിയ ബി.​​ജെ.​​പി സഭയിലെ ഏറ്റവുംവലിയ ഒറ്റ ക്കക്ഷി എന്ന സ്​ഥാനം ഭദ്രമാക്കി. ഏ​​പ്രി​​ലി​​ൽ ഒ​​ഴിവുവ​​രു​​ന്ന 16 സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലെ 59 സീ​​റ്റുകളിലേ​​ക്ക്​ ന​​ട​​ന്ന  ​​െത​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭ​​ര​​ണ​​ക​​ക്ഷി  28 എ​​ണ്ണ​​വും നേടി.  കോൺഗ്രസിന്​ 10​ സീറ്റുണ്ട്​. വെ​​ള്ളി​​യാ​​ഴ്​​​ച ​ വോ​െ​​ട്ട​​ടു​​പ്പ്​ ന​​ട​​ന്ന 26 സീ​​റ്റി​​ൽ 12ഉം ബി.​​ജെ.​​പി​​ക്കാ​​ണ്.​​ നേരത്തെ, 10 സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന്​  33 പേ​​ർ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. 

യു.പിയിൽ ബഹുജൻ സമാജ്​വാദി പാർട്ടി (ബി.എസ്​.പി)​​യു​​ടെ​​യും സമാജ്​വാദി പാർട്ടി (എ​​സ്.പി​​)യു​​ടെ​​യും ഒാ​​രോ അം​​ഗ​​ങ്ങ​​ൾ കൂ​​റു​​മാ​​റി​​യതാണ്​​ ബി.ജെ.പി ഒമ്പതാം സ്​ഥാനാർഥിയായി നിർത്തിയ വ്യവസായി അനിൽ അഗർവാളിന്​ തുണയായത്​. സ​​മാ​​ജ്​ വാ​​ദി പാ​​ർ​​ട്ടി വി​​ട്ട നരേഷ്​ അ​​ഗ​​ർ​​വാ​​ളി​െ​ൻ​റ മ​​ക​​ൻ നി​​തി​​ൻ അ​​ഗ​​ർ​​വാളും ബി.​​എ​​സ്.​​പി​​യി​​ലെ  അ​​നി​​ൽ സി​​ങ്ങുമാണ്​  കൂറുമാറി വോട്ട​ു ചെയ്​തത്​.​ 10​ സീ​​റ്റി​​ലേ​​ക്ക്​ കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി അ​​രു​​ൺ​​ ജെ​​യ്​​​റ്റ്​​​ലി ഉ​​ൾ​​പ്പെ​​ടെ ഒ​​മ്പ​​ത​ുപേ​​രെ​​യാ​​ണ്​ ബി.​​ജെ.​​പി മ​​ത്സ​​രി​​പ്പി​​ച്ച​​ത്. ​എ​​ട്ടം​​ഗ​​ങ്ങ​​ളെ ജ​​യി​​പ്പി​​ക്കാ​​നു​​ള്ള ഭൂ​​രി​​പ​​ക്ഷ​​മു​​ണ്ടാ​​യി​​രു​​ന്ന  ബി.​​ജെ.​​പി  അ​​ധി​​ക​​മാ​​യു​​ള്ള  28 വോ​​ട്ടി​െ​ൻ​റ ബ​​ല​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷനി​​ര​​യി​​ൽനി​​ന്ന്​ ര​​ണ്ടുപേ​​രെ അ​​ട​​ർ​​ത്തി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

എണ്ണിയ വോട്ടുകളിൽ ഇരു സ്​ഥാനാർഥികളും തുല്യത പാലിച്ചതോടെ രണ്ടാം വോട്ടി​​െൻറ ബലത്തിലാണ്​ ബി.ജെ.പി ഒമ്പതാം സീറ്റ്​ ഉറപ്പിച്ചത്​. ജയ ബച്ചനാണ്​ ജയിച്ച എസ്​.പി സ്​ഥാനാർഥി.

ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്​ നാലും തെ​​ല​​ങ്കാ​​ന​​യി​​ൽ തെ​​ല​​ങ്കാ​​ന രാ​​ഷ്​​​ട്ര​​സ​​മി​​തി​​ മൂന്നും ക​​ർ​​ണാ​​ട​​ക​​യി​​ൽ കോ​​ൺ​​ഗ്ര​​സ്​ മൂന്നും സീറ്റ്​ നേടി മി​​കവുകാ​​ട്ടി. മ​​ഹാ​​രാഷ്​ട്ര​​യി​​ൽനി​​ന്ന്​ കേ​​ര​​ള ബി.​​ജെ.​​പി മു​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ വി.​​ മു​​ര​​ളീ​​ധ​​ര​​ൻ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.
ക​​ർ​​ണാ​​ട​​ക​​യി​​ൽ കോൺഗ്രസി​​െൻറ ഡോ.​​ ന​​സീ​​ർ ഹു​​സൈ​​ൻ, മു​​ൻ എം.​​എ​​ൽ.​​സി ഡോ. ​​എ​​ൽ. ഹ​​നു​​മ​​ന്ത​​യ്യ, പി.​​സി.​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി.​​സി. ച​​ന്ദ്ര​​ശേ​​ഖ​​ർ  എ​​ന്നി​​വ​​രാ​​ണ്​ ജ​​യി​​ച്ച​​ത്.​​ മ​​ല​​യാ​​ളി​​യാ​​യ രാ​​ജീ​​വ്​ ച​​ന്ദ്ര​​ശേ​​ഖ​​റാ​​ണ്​ ജ​​യി​​ച്ച ബി.​​ജെ.​​പി സ്​​​ഥാ​​നാ​​ർ​​ഥി.

അ​​ഞ്ച്​ സീ​​റ്റി​​ലേ​​ക്ക്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​ന്ന ബം​​ഗാ​​ളി​​ൽ നാ​​ലും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ്​ നേടി. അ​​വ​​ശേ​​ഷി​​ച്ച സീ​​റ്റി​​ൽ തൃ​​ണ​​മൂ​​ലി​െ​ൻ​റ പി​​ന്തു​​ണ​​യോ​​ടെ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വും അ​​ഭി​​ഭാ​​ഷ​​ക​​നു​​മാ​​യ മ​​നു അ​​ഭി​​ഷേ​​ക്​ സി​​ങ്​​​വി ജ​​യി​​ച്ചു. സി.​​പി.​​എ​​മ്മി​െ​ൻ​റ ര​​ബി​​ൻ​​ദേ​​ബാ​​ണ്​ തോ​​റ്റ​​ത്. കൂ​​റു​​മാ​​റ്റ വോ​​ട്ടു​​ക​​ൾ ക​​ണ്ട ഝാ​​ർ​​ഖ​​ണ്ഡി​​ലെ  ര​​ണ്ടുസീ​​റ്റിൽ​  ബി.​​ജെ.​​പിയും കോൺഗ്രസും ഒാരോ സീറ്റ്​ നേ​​ടി.

എന്നാൽ, ഇവിടെ രാത്രി വൈകിയും ഒൗദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ഛ​​ത്തിസ്​​​ഗ​​ഢി​​ലെ ഒ​​രു സീ​​റ്റി​​ലേ​​ക്ക്​ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി.​​ജെ.​​പി​​യു​​ടെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​സ​​രോ​​ജ്​ പാ​​ണ്ഡെ ജയിച്ചു. ആ​ന്ധ്ര​യി​ൽ തെ​ലു​ഗുദേ​ശ​ത്തി​ന്​ ര​ണ്ടും വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സി​ന്​ ​ഒ​രു  സീ​റ്റും ല​ഭി​ച്ചു. 
എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​െ​​പ്പ​​ട്ട 33 പേ​​രി​​ൽ 16ഉം ​​ബി.​​ജെ.പി ​​സ്​​​ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ്.​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressspbsprajya sabha electionmalayalam newsBJPBJP
News Summary - Rajya Sabha Election: BJP Wins-India News
Next Story