Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി പിന്മാറി; കോൺഗ്രസിന്‍റെ രജനി പാട്ടീലിന് വിജയം
text_fieldsbookmark_border
മുംബൈ: കോൺഗ്രസ് നേതാവ് രാജീവ് സാതവിെൻറ മരണത്തെ തുടർന്നുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽനിന്ന് ബി.ജെ.പി പിന്മാറി. ഇതോടെ കോൺഗ്രസിലെ മുതിർന്ന വനിതാ നേതാവ് രജനി പാട്ടീൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് ഉപാധ്യായ് പത്രിക പിൻവലിക്കുകയായിരുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പടോലെയും മന്ത്രി ബാലാസഹെബ് തോറാട്ടും കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടിരുന്നു. വോട്ട് ചെയ്യേണ്ട 288 നിയമസഭാംഗങ്ങളിൽ 169 പേർ ഭരണപക്ഷ പാർട്ടി അംഗങ്ങളും അവരെ പിന്തുണക്കുന്ന സ്വതന്ത്രരുമാണ്. 14 സ്വതന്ത്രരുൾപടെ 120 പേരുടെ അംഗബലമേ ബി.ജെ.പിക്കുള്ളു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

