Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ പിരിഞ്ഞു;...

രാജ്യസഭ പിരിഞ്ഞു; വിവാദമായ മുത്തലാഖ്, അസം പൗരത്വ ബില്ലുകൾ പാസാക്കാനായില്ല

text_fields
bookmark_border
രാജ്യസഭ പിരിഞ്ഞു; വിവാദമായ മുത്തലാഖ്, അസം പൗരത്വ ബില്ലുകൾ പാസാക്കാനായില്ല
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ​എ​തി​ർ​ത്തി​ട്ടും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ ഒ​ന്നാ ​കെ ക​ത്തി​യെ​രി​ഞ്ഞി​ട്ടും ത​ങ്ങ​ൾ പാ​സാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്ന ര​ണ്ടു​ പ്ര​ധാ​ന ബി​ല്ലു​ക​ൾ മോ​ദി സ​ർ​ക്കാ​ർ പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ച്ചു. ലോ​ക്​​സ​ഭ പാ​സാ​ക്കി​യി​ട്ടും രാ​ജ്യ​സ​ഭ​ യി​ലെ​ത്താ​തെ അ​നാ​ഥ​മാ​യ ഇ​ത്ത​രം ബി​ല്ലു​ക​ളെ​ല്ലാം ഇ​തോ​ടെ അ​സാ​ധു​വാ​കും.

മൂ​ന്ന്​ ത്വ​ലാ​ഖ്​ ഒ​ രു​മി​ച്ചു ചൊ​ല്ലു​ന്ന മു​സ്​​ലിം ഭ​ർ​ത്താ​ക്ക​ന്മാ​രെ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ക്കി മൂ​ന്നു​ വ​ർ​ഷം ജ​യി​ലി​ല​ട​ക്കാ​നു​ള്ള മു​ത്ത​ലാ​ഖ്​ ബി​ല്ലും മു​സ്​​ലിം​ക​ള​ല്ലാ​ത്ത അ​യ​ൽ​രാ​ജ്യ​ക്കാ​ർ​ക്ക്​ ഇ​ന്ത്യ​യി​ൽ പൗ​ര​ത്വം ന​ൽ​കാ​നു​ള്ള പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലു​മാ​ണ്​ രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തു​മൂ​ലം മോ​ദി സ​ർ​ക്കാ​റി​ന്​ പാ​തി​വ​ഴി​യി​ലു​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്.

മു​ത്ത​ലാ​ഖ്​ ബി​ൽ പ്ര​തി​പ​ക്ഷം ​നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളി​ല്ലാ​തെ ​ലോ​ക്​​സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച്​ പാ​സാ​ക്കി​യ സ​ർ​ക്കാ​ർ, ത​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​മാ​യ രാ​ജ്യ​സ​ഭ​യി​ലും​ അ​ത്​ പാ​സാ​ക്കു​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. അ​വ​സാ​ന സ​മ്മേ​ള​ന​ത്തി​ന്​ തൊ​ട്ടു​മു​മ്പും ബി.​ജെ.​പി നേ​താ​ക്ക​ൾ അ​താ​വ​ർ​ത്തി​ച്ചി​രു​ന്നു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന മു​സ്​​ലിം​ക​ള​ല്ലാ​ത്ത അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കാ​നു​ള്ള പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലും ലോ​ക്​​സ​ഭ പാ​സാ​ക്കി രാ​ജ്യ​സ​ഭ​യു​ടെ അ​നു​മ​തി കാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ അ​സം അ​ട​ക്ക​മു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ജ​നം ഒ​ന്ന​ട​ങ്കം തെ​രു​വി​ലി​റ​ങ്ങി​യി​ട്ടും പ​ശ്ചി​മ ബം​ഗാ​ളി​ലെ ബം​ഗാ​ളി ഹി​ന്ദു കു​ടി​യേ​റ്റ വോ​ട്ട്​ കി​ട്ടാ​ൻ അ​ത്​ പാ​സാ​ക്കു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​യി​രു​ന്നു ബി.​ജെ.​പി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഏ​താ​നും നാ​ൾ മു​മ്പും പൗ​ര​ത്വ ബി​ൽ പാ​സാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​നെ​തി​രി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ പ്ര​തി​പ​ക്ഷ​ത്തി​​​െൻറ പി​ന്തു​ണ ബി​ല്ലി​നെ​തി​രെ തേ​ടി. ലോ​ക്​​സ​ഭ​യി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി പ്ര​തി​പ​ക്ഷം അ​വ​സാ​ന നാ​ളി​ലും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന​തി​നാ​ൽ ഇൗ ​ര​ണ്ട്​ ബി​ല്ലു​ക​ളും രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​നാ​കാ​തെ​യാ​ണ്​ മോ​ദി സ​ർ​ക്കാ​റി​െ​ന അ​ധി​കാ​ര​ത്തി​ലേ​റ്റി​യ 16ാം ലോ​ക്​​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTriple Talaq Billcitizenship billrajya sabha Adjourned
News Summary - rajya sabha Adjourned; Triple Talaq bill Citizenship Bill -India News
Next Story