Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹളം മൂലം രാജ്യസഭ പിരിഞ്ഞു; ഇനി ബുധനാഴ്ച
text_fieldsbookmark_border
ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്‍റെ അഞ്ചാം ദിവസവും ബഹളം മൂലം സഭാനടപടികൾ തുടരാൻ കഴിയാത്തതിനാൽ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഒൻപതരയോടെ സമ്മേളിച്ച സഭ 11.30യോടെയാണ് പിരിഞ്ഞത്. രാവിലെ തന്നെ അടിയന്തിര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു. മോദിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
മൻമോഹനെതിരായ പരാമർശത്തിൽ മോദി മാപ്പ് പറയണമെന്ന കോൺഗ്രസിന്‍റെ ആവശ്യമാണ് ദിവസങ്ങളായി സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നത്. ഇതിനെ പ്രതിരോധിക്കാനായി 1884ലെ കലാപം ഉയർത്തിക്കൊണ്ടുവരാനായിരുന്നു ബി.ജെ.പിയുടെ ശ്രമം.
വാരാന്ത്യ അവധിക്കും ക്രിസ്തുമസ് അവധിക്കും ശേഷം ഇനി ബുധനാഴ്ചയാണ് സഭ സമ്മേളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
