മതധ്രുവീകരണത്തിന് രാഷ്ട്രീയത്തെ ബി.ജെ.പി ഉപയോഗിച്ചിട്ടില്ല –രാജ്നാഥ് സിങ്
text_fieldsന്യൂഡല്‍ഹി: രാഷ്ട്രീയത്തെ മതധ്രുവീകരണത്തിന് ബി.ജെ.പി ഒരിക്കലും ഉപയോഗിച്ചിട്ടില്ളെന്നും ‘മതനിരപേക്ഷ’ പാര്‍ട്ടികളെന്ന് പറയുന്നവരാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മതം, ജാതി, വംശം എന്നിവയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനബെഞ്ചിന്‍െറ ഉത്തരവിന്‍െറ പശ്ചാത്തലത്തിലാണ് രാജ്നാഥിന്‍െറ പ്രതികരണം.
വരാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര പ്രശ്നം ബി.ജെ.പി ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അതിപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു രാജ്നാഥിന്‍െറ മറുപടി. ‘‘മതനിരപേക്ഷ’ പാര്‍ട്ടികളെന്ന് പറയുന്നവരാണ് സുപ്രീം കോടതി ഉത്തരവ് വന്നതോടെ സൂക്ഷിക്കേണ്ടത്. കോടതി വിധി തീര്‍ത്തും ശരിയാണ്. രാഷ്ട്രീയം മതത്തിലും ജാതിയിലും ഇടപെടാന്‍ പാടില്ല. അതിനോട് പൂര്‍ണമായും യോജിക്കുന്നു. രാഷ്ട്രീയം മനുഷ്യത്വത്തിനും നീതിക്കും വേണ്ടിയായിരിക്കണം’’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
