മാവോവാദി ആക്രമണം: ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢ് സുക്മയിൽ മാവോവാദികൾ സി.ആർ.പി.എഫുകാരെ കൂട്ടക്കൊല നടത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം ജനങ്ങളുമായി ബന്ധപ്പെട്ട രഹസ്യാേന്വഷണ ശൃംഖല ശക്തിപ്പെടുത്താൻ തീരുമാനിച്ചു. നക്സൽ വിരുദ്ധ നീക്കങ്ങൾക്ക് നിയോഗിക്കപ്പെട്ട സുരക്ഷ സേനക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളും ജീവഹാനിയും പരമാവധി കുറക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. നക്സൽ മേഖലകളിൽ രഹസ്യാേനഷണം വിപുലപ്പെടുത്തുന്നതിനൊപ്പം സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തും. പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തി, പരിഹാരനടപടികൾ സ്വീകരിക്കും.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹർഷി തുടങ്ങിയവർ പെങ്കടുത്ത യോഗം വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഛത്തിസ്ഗഢ് സുക്മയിൽ മാവോവാദി ഗറിലകൾ സി.ആർ.പി.എഫുകാർക്കെതിരെ മിന്നലാക്രമണം നടത്തിയത് പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു. ആദിവാസി വീടുകളിലും മറ്റും ഗറിലകൾ നേരത്തേ താമസമുറപ്പിച്ചതിെൻറ ചെറിയ സൂചനകൾപോലും പൊലീസിന് ലഭിച്ചില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രഹസ്യ വിവര ശേഖരണ രീതിയിൽ മാറ്റം വരുത്തും.
നക്സൽ വിരുദ്ധ ഒാപറേഷനുകൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഭ്യന്തര മന്ത്രി പൊലീസ്, രഹസ്യാേന്വഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നക്സൽ മേഖലയിൽ റോഡ് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ നവീന സാേങ്കതിക സൗകര്യങ്ങൾ ഉപയോഗിച്ച് വേഗം പൂർത്തിയാക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. നക്സൽ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുെടയും യോഗം മേയ് എട്ടിന് ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
