
ഇന്ന് വൈകീട്ട് ചർച്ചക്ക് തയാറെന്ന് കേന്ദ്രം; സമ്മതം മൂളാതെ കർഷകർ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് ചർച്ചക്ക് വിളിച്ച് കേന്ദ്രം. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചർച്ചക്ക് നേതൃത്വം നൽകും. കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും മറ്റു ചില മന്ത്രിമാരും കാർഷിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പെങ്കടുക്കും. ഡൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച.
അതേസമയം കർഷക സമരത്തിൽ പെങ്കടുക്കുന്ന ചില സംഘടനകളെ മാത്രം ചർച്ചക്ക് വിളിച്ചതിൽ കർഷകർ പ്രതിഷേധം അറിയിച്ചു. 500ഓളം കർഷക സംഘടനകളിൽ 32 പേരെ മാത്രമാണ് ചർച്ചക്ക് വിളിച്ചത്. മുഴുവൻ കർഷക സംഘടനകളെയും ചർച്ചക്ക് വിളിക്കാതെ കൂടിക്കാഴ്ചയിൽ പങ്കെടുക്കില്ലെന്ന് ചില സംഘടനകൾ അറിയിച്ചു. ചർച്ചയിൽ പെങ്കടുക്കുമോ എന്ന കാര്യം കർഷകർ യോഗം ചേർന്ന് തീരുമാനിക്കും.
അതേസമയം ഹരിയാന മന്ത്രി അനിൽ വിജിനെ അംബാലയിൽവെച്ച് കർഷകർ കരിങ്കൊടി കാട്ടി.
