മാവോവാദി ഭീഷണി: പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
text_fieldsന്യൂഡൽഹി: മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സുരക്ഷ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിൽ സുരക്ഷ ചുമതലയുള്ളവരുടെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ രാജീവ് ജെയിൻ എന്നിവർ അവലോകന യോഗത്തിനെത്തി. മറ്റ് സുരക്ഷ ഏജൻസികളുമായി കൂടി ആലോചിച്ച് പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന മഹാരാഷ്ട്ര പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം അവരുമായും കൂടിയാലോചന നടത്തി. രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയെയും വധിക്കാൻ ചിലർ പദ്ധതിയിട്ടിരുന്നതായി നേരത്തെ പുണെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് മോദിയുടെ സുരക്ഷ ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
