സിക്കിമിലെ ചൈനീസ് അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രിയുടെ ശസ്ത്ര പൂജ
text_fields(photo: ANI)
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സിക്കിമിലെ ചൈനീസ് അതിര്‍ത്തിയില്‍ ശസ്ത്ര പൂജ (ആയുധ പൂജ) നടത്തി. നഥുല പാസിന് സമീപമായിരുന്നു ചടങ്ങുകള്‍. ഇന്ത്യ-ചൈന അതിര്‍ത്തികളിലുടനീളം സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പൂജക്ക് ശേഷം സുക്‌ന യുദ്ധ സ്മാരകത്തില്‍വെച്ച് അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭൂമിയില്‍നിന്ന് ഒരിഞ്ച് പോലും കവര്‍ന്നെടുക്കാന്‍ ധീരരായ സൈനികര്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവനെ, മറ്റു ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിങ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

