ഭീകരവാദ ധനസഹായം; പാകിസ്താൻ ഉടൻ കരിമ്പട്ടികയിലാകുമെന്ന് രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ഭീകരവാദസംഘടനകൾക്ക് പണം നൽകുന്നതിെൻറ പേരിൽ പാകിസ്താനെ അന്താരാഷ്ട്ര ഏജൻസിയായ ‘ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്’ (എഫ്.എ.ടി.എഫ്) എപ്പോൾ വേണമെങ്കിലും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യ-പസഫിക് മേഖലയിലെ ധനകാര്യ ദൗത്യസേനയാണ് എഫ്.എ.ടി.എഫ്. അധികരിച്ച സൈനികവത്കരണവും തെറ്റായ നയങ്ങളും പാകിസ്താെൻറ സാമ്പത്തിക പുരോഗതിക്ക് തടസ്സമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ പങ്കെടുത്തശേഷം പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ മടങ്ങിയത് സൗദി വിമാനത്തിലായിരുന്നു.
ഈ വിമാനം പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനാൽ തിരിച്ച് ന്യൂയോർക്കിൽ തന്നെ ഇറക്കി. പ്രധാനമന്ത്രിക്ക് യാത്രചെയ്യാൻ സ്വന്തം വിമാനം ഏർപ്പെടുത്താൻ പോലും പാകിസ്താന് സാധിക്കുന്നില്ലെന്നും രാജ്നാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
