Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്ക്​ അതിർത്തി...

ലഡാക്ക്​ അതിർത്തി പ്രശ്​നം: സേനാമേധാവികളുമായി യോഗം ചേർന്ന്​ രാജ്​നാഥ്​ സിങ്​

text_fields
bookmark_border
ലഡാക്ക്​ അതിർത്തി പ്രശ്​നം: സേനാമേധാവികളുമായി യോഗം ചേർന്ന്​ രാജ്​നാഥ്​ സിങ്​
cancel


ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ സുരക്ഷാ കാര്യങ്ങൾ ചെയ്യുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്​ മൂന്ന്​ സേനകളുടെയും മേധാവിമാരുടെ യോഗം വിളിച്ചു. സംയുക്ത സേനാ മോധവി ബിപിൻ റാവത്ത്​്, ഇന്ത്യൻ വ്യോമസേന, കരസേന, നാവികസേന മേധാവിമാർ എന്നിവരാണ്​ സുരക്ഷാ അവലോകന യോഗത്തിൽ പ​ങ്കെടുക്കുന്നത്​. നിർണായക യോഗത്തിൽ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലും പങ്കെടുക്കുന്നുണ്ട്​.

കിഴക്കൻ ലഡാക്കിൽ നീണ്ടുനിന്ന അതിർത്തി പ്രശ്​നം പരിഹരിക്കുന്നതിനായി മോസ്കോയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്​ശങ്കറും ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തീരുമാനിച്ചിരുന്നു. സംഘർഷ മേഖലയി​െല സൈനിക പിൻമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമവായത്തിയ ചർച്ചക്ക്​ പിന്നാലെയാണ്​ പ്രതിരോധ മന്ത്രി സുരക്ഷാ അവലോകന യോഗം വിളിച്ചിരിക്കുന്നത്​.

സൈനിക നീക്കം വേഗത്തിലാക്കുക, അതിർത്തി സംബന്ധിച്ച ഉഭയകക്ഷി കരാറുകൾ പാലിക്കുക, പ്രശ്ന പരിഹാരത്തിന് നയതന്ത്ര - സൈനിക തലത്തിലെ ശ്രമങ്ങൾ തുടരുക, സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കുക, സംഘർഷത്തിലേക്ക്​ പോകാതെ തർക്കങ്ങൾ ഒഴിവാക്കുക എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലാണ്​ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരിക്കുന്നത്​.

അതേമസയം, യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം സംബന്ധിച്ച്​ ഇന്ത്യയും ചൈനയും തമ്മിലുള്ള ബ്രിഗേഡ് കമാൻഡേഴ്‌സ് തല ചർച്ചകൾ വെള്ളിയാഴ്ചയും ചുഷുളിൽ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnath Singhajith dovalLAC tensionSecurity review meeting
Next Story