Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീരമൃത്യു വരിച്ചവർക്ക്​ രാഷ്​ട്രത്തി​െൻറ പ്രണാമം

text_fields
bookmark_border
  • കൊല്ലപ്പെട്ടത് 40 ജവാന്മാർ
വീരമൃത്യു വരിച്ചവർക്ക്​ രാഷ്​ട്രത്തി​െൻറ പ്രണാമം
cancel

ശ്രീനഗർ​/ ന്യൂഡൽഹി: ജമ്മു-കശ്​മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക്​ രാഷ്​ട്രത്തി ​​െൻറ പ്രണാമം. ഗവർണർ സത്യപാൽ മലിക്​, ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​, സി.ആർ.പി.എഫ്​ ഡയറക്​ടർ ജനറൽ ആർ.ആർ. ഭട്​നാഗ ർ തുടങ്ങിയവർ കശ്​മീരിലെത്തി വീരമൃത്യു വരിച്ച ജവാന്മാർക്ക്​ രാഷ്​ട്രത്തി​​െൻറ പ്രണാമം അർപ്പിച്ചു. ബദ്ഗാം സൈന ിക ക്യാമ്പില്‍ എത്തിയ രാജ്​നാഥ്​ സിങ് വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള് ‍ സൈനികര്‍ക്കൊപ്പം ചേര്‍ന്ന് തോളിൽ ചുമന്ന്​ അദ്ദേഹം സൈനിക ക്യാമ്പിലെ ചടങ്ങുകളില്‍ പ​െങ്കടുത്തു. ആഭ്യന്തര സെ ക്രട്ടറി രാജീവ്​ ഗൗബ, കശ്മീര്‍ ഡി.ജി.പി ദിൽബാഗ്​ സിങ്​ എന്നിവർ ഒപ്പമുണ്ടായിരുന്നു. ധീരജവാന്മാരുടെ ഉന്നതമായ ജീവത്യാഗം ഒരിക്കലും വിസ്​മരിക്കപ്പെടില്ലെന്ന്​ രാജ്​നാഥ്​ സിങ്​ പറഞ്ഞു.

വെള്ളിയാഴ്​ച രാത്രി ഡൽഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ സേനാമേധാവികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. കൊല്ലപ്പെട്ട സി.ആർ.പി.എഫ്​ ജവാന്മാരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച​ വൈകീ​േട്ടാടെ അവരുടെ വീടുകളിലേക്ക്​ കൊണ്ടുപോയി.

വ്യാഴാഴ്​ച നടന്ന ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാന്മാരാണ്​ ​കൊല്ലപ്പെട്ടത്​. സംഭവത്തിൽ സൈന്യം പൂർണ കോർട്ട്​ ഒാഫ്​ ഇൻക്വയറിക്ക്​ ഉത്തരവിട്ടു. സി.ആർ.പി.എഫ്​ ജവാന്മാർ സഞ്ചരിച്ച വാഹനത്തിനുനേരെ വ്യാഴാഴ്​ചയാണ്​ പാക്​ ഭീകര സംഘടനയായ ​ജയ​്​ശെ മുഹമ്മദി​​െൻറ ചാവേറാക്രമണമുണ്ടായത്​. 38 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രണ്ടു മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ, ഫോറൻസിക്​ പരിശോധന നടന്നുവരികയാണെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.

കശ്​മീർ ഗവർണർ സത്യപാൽ മലികി​​െൻറ ഉപദേഷ്​ടാവ്​ കെ. വിജയ്​കുമാറും ഡി.ജി.പി ദിൽബാഗ്​ സിങ്​, അഡീഷനൽ ഡി.ജി.പി മുനീർ അഹ്​മദ്​ ഖാൻ എന്നിവരും ദേശീയപാതയിൽ ഭീകരാക്രമണം നടന്ന സ്​ഥലം സന്ദർശിച്ചു. അന്വേഷണത്തിൽ പങ്കാളികളായ എൻ.എസ്​.ജി, എൻ.​െഎ.എ സംഘം ഡൽഹിയിൽനിന്ന്​ ജമ്മു-കശ്​മീരിലെത്തി.

rajnath-singh

സൈനികരുടെ ശവമഞ്ചം തോളിലേറ്റി രാജ്​നാഥ്​ സിങ്​
ശ്രീനഗർ: പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക്​ രാജ്യത്തി​​​െൻറ പ്രണാമം. സൈനികർക്ക്​ അന്തിമോപചാരം അർപ്പിച്ച ചടങ്ങിന്​ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ സൈനികരുടെ ശവമഞ്ചം തോളിലേറ്റി. കശ്​മീർ ഡി.ജി.പി ദിൽബഗ്​ സിങ്ങിനും മറ്റ്​ സി.ആർ.പി.എഫ്​ സൈനികർക്കുമൊപ്പമാണ്​ രാജ്​നാഥ്​ സിങ്​ ശവമഞ്ചം വഹിക്കാൻ എത്തിയത്​.

രാജ്യത്തിന്​ വേണ്ടി ധീരരായ സി.ആർ.പി.എഫ്​ ജവാന്മാരുടെ ജീവത്യാഗം മറക്കില്ലെന്നും അവരുടെ ത്യാഗം വെറുതെയാവില്ലെന്നും രാജ്​നാഥ്​ അറിയിച്ചു. ഗവർണർ സത്യ പാൽ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.ആർ.ഭട്നാഗർ തുടങ്ങിയവരും സൈനികർക്ക് അന്തിമോപചാരം അർപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajnath Singh helps carry coffin of slain CRPF jawan-india news
Next Story