Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദക്ഷിണ കൊറിയ,...

ദക്ഷിണ കൊറിയ, വിയറ്റ്നാം രാജ്യങ്ങളിലേക്ക് നാലു ദിവസത്തെ വിദേശ പര്യടനവുമായി രാജ്നാഥ് സിങ്

text_fields
bookmark_border
ദക്ഷിണ കൊറിയ, വിയറ്റ്നാം രാജ്യങ്ങളിലേക്ക് നാലു ദിവസത്തെ വിദേശ പര്യടനവുമായി രാജ്നാഥ് സിങ്
cancel

ന്യൂഡൽഹി: സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉൽപ്പാദനം ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനുള്ള വഴികൾ തേടി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച വിയറ്റ്‌നാം, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് നാല് ദിവസത്തെ സന്ദർശനം ആരംഭിച്ചു. പ്രതിരോധ വ്യവസായ പങ്കാളിത്തം ശക്തിപ്പെടുത്തുക, സമുദ്ര സുരക്ഷാ സഹകരണം വർധിപ്പിക്കുക, ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

വിയറ്റ്‌നാം സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രതിരോധമന്ത്രി ചൊവ്വാഴ്ച മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദക്ഷിണ കൊറിയയിലേക്ക് തിരിക്കും. വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂഡൽഹി സന്ദർശിച്ച സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് നീങ്ങിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് രാജ്‌നാഥ് സിങിന്‍റെ വിയറ്റ്‌നാം സന്ദർശനം. ഹനോയിയിൽ വച്ച് രാജ്നാഥ് സിങ് വിയറ്റ്‌നാം ദേശീയ പ്രതിരോധ മന്ത്രി ജനറൽ ഫാൻ വാൻ ഗിയാങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

ചൈനീസ് സൈന്യം കടുത്ത സ്വാധീനം ചെലുത്തുന്ന തെക്കൻ ചൈനാ കടലിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യുമെന്നാണ് സൂചന. വൻതോതിൽ ഹൈഡ്രോകാർബൺ നിക്ഷേപമുള്ള തെക്കൻ ചൈനാ കടലിന്മേൽ ചൈന ഉന്നയിക്കുന്ന സമ്പൂർണ പരമാധികാര അവകാശവാദങ്ങളിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീൻസ്, ബ്രൂണെ എന്നിവയുൾപ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങൾ ചൈനയുടെ അവകാശവാദത്തിനെതിരെ രംഗത്തുണ്ട്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യയും മറ്റ് ജനാധിപത്യ രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്.

സൈനിക ഹാർഡ്‌വെയറുകളുടെ സംയുക്ത വികസനം ഉൾപ്പെടെയുള്ള ഉഭയകക്ഷി പ്രതിരോധ വ്യവസായ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് സിംങും ജനറൽ ഗിയാങ്ങും വിപുലമായ ചർച്ചകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2022ലെ രാജ്നാഥ് സിങിന്‍റെ കഴിഞ്ഞ വിയറ്റ്‌നാം സന്ദർശന വേളയിൽ 2030-ലേക്കുള്ള ഇന്ത്യ-വിയറ്റ്‌നാം പ്രതിരോധ പങ്കാളിത്തത്തിന്റെ സംയുക്ത വീക്ഷണ പ്രസ്താവന ഒപ്പുവെച്ചിരുന്നു.

ദക്ഷിണ കൊറിയ സന്ദർശന വേളയിൽ സിങ് അവിടുത്തെ ദേശീയ പ്രതിരോധ മന്ത്രി അൻ ഗ്യു-ബാക്കുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. മന്ത്രിമാർ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം അവലോകനം ചെയ്യുമെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആരായുകയും ചെയ്യുമെന്നും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ അവർ കാഴ്ചപ്പാടുകൾ പങ്കുവെക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnath SinghIndia NewsLatest News
News Summary - Rajnath Singh embarks on four-day foreign visit to South Korea and Vietnam
Next Story