Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യതലസ്ഥാനത്തെ പ്രതിഷേധം; കോൺഗ്രസിന്റെ ആവശ്യം ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാറ്റം: രാജ്നാഥ് സിങ്

text_fields
bookmark_border
Rajnath Singh
cancel
camera_alt

രാജ്നാഥ് സിങ്

ലഖ്‌നൗ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കും സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) ഡ്രൈവിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയിൽ ബംഗ്ലാദേശിലേതിന് സമാനമായ ഭരണമാറ്റം നടപ്പിലാക്കാനാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലഖ്‌നൗവിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥകിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സമീപകാലത്ത് ഷെയ്ഖ് ഹസീന സർക്കാറിനെ പുറത്താക്കിയ ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറ നടത്തിയ പരാമർശം രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ യുവാക്കളുടെ ഊർജ്ജത്തെ നേരിട്ടും അല്ലാതെയുമുള്ള മാർഗ്ഗങ്ങളിലൂടെ അശാന്തി പരത്താൻ ഉപയോഗിക്കുകയാണെന്ന് രാജ്നാഥ് കുറ്റപ്പെടുത്തി. ജനാധിപത്യം എന്നാൽ അരാജകത്വം പരത്താനുള്ള ലൈസൻസല്ലെന്നും, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനോ രാജ്യത്തിന്റെ വികസന യാത്രയെ തടസ്സപ്പെടുത്താനോ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കൂട്ടർക്കും അവകാശമില്ലെന്നും രാജ്നാഥ് ഓർമ്മിപ്പിച്ചു. എപ്പോഴും കൈയിൽ ഭരണഘടനയുമായി നടക്കുന്ന രാഹുൽ ഗാന്ധി രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് മുൻകാല സംഭവങ്ങളെയും രാജ്നാഥ് സിങ് ശക്തമായി വിമർശിച്ചു. 1975ൽ ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ അപരാധമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, 1984ലെ സിഖ് വിരുദ്ധ കലാപവും കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി. രാമഭക്തരുടെയും കർഷകരുടെയും രക്തച്ചൊച്ചിലിന് കാരണക്കാരായവരെ പിന്തുണച്ചുകൊണ്ട് 1990ൽ തങ്ങളുടെ സർക്കാർ സംരക്ഷിച്ചതും കോൺഗ്രസിന്റെ മറ്റൊരു കുറ്റകൃത്യമാണെന്ന് അദ്ദേഹം ആരോപിച്ചു.

1993ൽ കോൺഗ്രസ് ഒറ്റരാത്രികൊണ്ട് രണ്ട് പുതിയ തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമീഷനെ പുനഃസംഘടിപ്പിച്ചു എന്ന് രാജ്നാഥ് പറഞ്ഞു. മുൻ തെരഞ്ഞെടുപ്പ് കമീഷണർ എൻ. ഗോപാലസ്വാമി, കോൺഗ്രസ് നേതാക്കൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് കമീഷണർ നവീൻ ചാവ്ലയെ പുറത്താക്കാൻ രാഷ്ട്രപതിക്ക് കത്തയച്ചിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാൽ ഈ ഗുരുതര ആരോപണങ്ങളെല്ലാം അവഗണിച്ച് നവീൻ ചാവ്ലയെ കോൺഗ്രസ് സംരക്ഷിക്കുകയും നെഹ്റു-ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധമുള്ളതിനാൽ അദ്ദേഹത്തെ പിന്നീട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകാൻ വഴിയൊരുക്കുകയും ചെയ്തു എന്ന് രാജ്നാഥ് സിങ് ആരോപിച്ചു. ഇപ്പോൾ കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ കവർന്നെടുക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bangladesh-Style Regime Change: Rajnath Singh Hits Out at Congress and Rahul Gandhi
Next Story