Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ: മധ്യസ്ഥതയെന്ന...

കശ്​മീർ: മധ്യസ്ഥതയെന്ന ചോദ്യം ഉയരുന്നില്ലെന്ന്​ രാജ്​നാഥ്​

text_fields
bookmark_border
കശ്​മീർ: മധ്യസ്ഥതയെന്ന ചോദ്യം ഉയരുന്നില്ലെന്ന്​ രാജ്​നാഥ്​
cancel

ന്യൂഡൽഹി: ഇന്ത്യയും പാകിസ്​താനുമായി നിലനിൽക്കുന്ന കശ്​മീർ തർക്കത്തിൽ മധ്യസ്ഥതക്കായി മൂന്നാമതൊരാൾ എന്ന ചേ ാദ്യം ഉയരുന്നില്ലെന്ന്​ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. കശ്​മീർ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും തമ്മിൽ ചർച്ച ചെയ്​തിട്ടില്ലെന്നും രാജ്​നാഥ്​ ലോക്​സഭയിൽ വ്യക്തമാക്കി.

കശ്​മീർ തർക്കത്തിൽ മധ്യസ്ഥത എന്നത്​ വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടൽ പാടില്ലെന്ന ഷിംല കരാറിന്​ എതിരാണെന്നും ഇക്കാര്യം വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കർ വ്യക്തമാക്കിയതാണെന്നും രാജ്​നാഥ്​ പറഞ്ഞു.

ഇന്ത്യ-പാക്​ വിഷയത്തിൽ ട്രംപി​​െൻറ മധ്യസ്ഥത ആവശ്യപ്പെ​ട്ടെന്ന വിവാദത്തിൽ പ്രധാനമന്ത്രി മോദി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം.പിമാർ ഇന്നും പാർലമ​െൻറിലെ ഇരുസഭകളിലും പ്രതിഷേധിച്ചു. മോദി മൗനം പാലിക്കുകയാണെന്ന്​ ആരോപിച്ച്​ കോൺഗ്രസ്​ എം.പിമാർ ലോക്​സഭയിൽ നിന്നും ഇറങ്ങിപ്പോയി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikashmirrajnath singhindia newsmediation
News Summary - Rajnath Says No Question of Mediation on Kashmir - India news
Next Story