Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൾക്കൂട്ട കൊലപാതകങ്ങൾ അപലപനീയമെന്ന് രാജ്നാഥ് സിങ്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആൾകൂട്ട കൊലപാതകങ്ങൾ അപലപനീയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിഷയത്തിൽ രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി വാട്സ് ആപ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. വാട്സ് ആപ് ഉൾപ്പടെയുള്ള ആപുകളിലുടെ പ്രചരിക്കുന്ന വ്യാജ വാർത്തകളാണ് പലപ്പോഴും ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമാവുന്നത്. എന്നാൽ, ഇതിനെതിരായ പ്രചാരണങ്ങൾ ശക്തമാവുേമ്പാഴും ആൾക്കൂട്ട കൊലപാതകങ്ങൾ ആവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
