മുഖ്യ വിവരാവകാശ കമീഷണറായി രാജ്കുമാര് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡല്‍ഹി: മുഖ്യ വിവരാവകാശ കമീഷണറായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ രാജ്കുമാര് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
1990 ബാച്ചിലെ അരുണാചല്‍പ്രദേശ്- ഗോവ -മിസോറം-കേന്ദ്രഭരണ പ്രദേശങ്ങളുടെ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു രാജ്കുമാര് ഗോയല്‍. നിയമമന്ത്രാലയത്തില് സെക്രട്ടറിയായിരിക്കെ ആഗസ്റ്റ് 31നാണ് വിരമിച്ചത്. സെപ്റ്റംബര്‍ 13ന് ഹീരാലാല്‍ സമാരിയയുടെ കാലാവധി അവസാനിച്ചതോടെ മുഖ്യ വിവരാവകാശ കമീഷണറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.
മലയാളിയും മാധ്യമപ്രവര്‍ത്തകനുമായ പി.ആര്. രമേശ്, റെയില്‍വേ ബോര്‍ഡ് മുന്‍ മേധാവി ജയ വര്‍മ സിന്‍ഹ, മുന്‍ ഐ.പി.എസുകാരനായ സ്വാഗത് ദാസ്, കേന്ദ്ര സെക്രട്ടേറിയറ്റ് സര്‍വിസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് സുരേന്ദ്ര സിങ് മീണ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് ഓഫിസറായിരുന്ന കുശ്വന്ത് സിങ് സേത്തി തുടങ്ങിവരാണ് മറ്റു കമീഷണർമാർ. എട്ട് പുതിയ കമീഷണർമാരെക്കൂടി തെരഞ്ഞെടുത്തതോടെ ഏഴ് വർഷത്തിനിടെ ആദ്യമായാണ് 11 അംഗ കമീഷനിൽ മുഴുവൻ ഒഴിവുകളും നികത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

