Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജീവ്​ ത്യാഗിയുടെ മരണം: സംബിത്​ പത്രയെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യം
cancel
camera_alt

രാജീവ്​ ത്യാഗി, സംബിത്​ പത്ര

Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ത്യാഗിയുടെ...

രാജീവ്​ ത്യാഗിയുടെ മരണം: സംബിത്​ പത്രയെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യം

text_fields
bookmark_border

ന്യൂഡൽഹി: കോൺഗ്രസ്​ ദേശീയ വക്​താവ്​ രാജീവ്​ ത്യാഗിയുടെ മരണവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാവ്​ സംബിത്​ പത്രയെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യമുയരുന്നു. ചാനൽ ചർച്ചക്കിടെ രൂക്ഷമായ ഭാഷയിൽ ത്യാഗിയെ വ്യക്​തിപരമായി സംബിത്​ പത്ര ആ​േക്ഷപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്​ ത്യാഗി ഹൃദയാഘാതം കാരണം മരണത്തിന്​ കീഴടങ്ങിയത്​. പത്രയുടെ വിഷമയമായ വാക്കുകൾ അസ്വസ്​ഥമാക്കിയതിനെ തുടർന്ന്​ ത്യാഗി ശാരീരിക വിഷമതകൾ കാട്ടുന്നത്​ ചാനൽ ലൈവ്​ ചർച്ചക്കിടെ വ്യക്​തമായിരുന്നു.

52കാരനായ ത്യാഗിയുടെ അകാലവിയോഗത്തോടെ സാമൂഹികമാധ്യമങ്ങളിൽ പത്രക്കെതിരെ രോഷം നിറയുകയാണ്​. 'അറസ്​റ്റ്​ സംബിത്​ പത്ര' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങാണി​േപ്പാൾ. കോൺഗ്രസും ഈ ആവശ്യമുന്നയിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​.


ബുധനാഴ്​ച വൈകീട്ട്​ അഞ്ചിന്​ ആജ്​തക്​ ടി.വിയിൽ നടന്ന ചർച്ചയിൽ പ്രത്യക്ഷപ്പെട്ട്​ നിമിഷങ്ങൾക്ക്​ ശേഷമായിരുന്നു ത്യാഗിയുടെ മരണം. ​നെഞ്ചുവേദന വന്ന്​ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ യശോദ ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആജ്​തകിലെ ചർച്ച.

ചർച്ചയിക്കിടെ ത്യാഗിയെ സംബിത്​ പത്ര ഒറ്റുകാരൻ എന്ന്​ പലതവണ വിളിക്കുന്നുണ്ട്​. 'നമ്മുടെ സ്വന്തം ജയ്​ചന്ദുമാർ (ഒറ്റു​കാർ) ആണ്​ വീടുകൾ കൊള്ളയടിച്ചത്​. അദ്ദേഹം അവരുടെ പേര്​ പറയാൻ മടിക്കുകയാണ്​. അവിടെ അവർ വീടുകൾ കത്തിക്കു​േമ്പാൾ ഇവിടെ ഒറ്റുകാരൻ അവരുടെ പേര്​ പറയാൻ മടിക്കുന്നു. തിലകം ചാർത്തിയതുകൊണ്ടുമാത്രം നിങ്ങൾ യഥാർഥ ഹിന്ദുവായിത്തീരില്ല' -ചർച്ചക്കിടെ ത്യാഗിക്കെതിരെ പത്ര ഉറഞ്ഞുതുള്ളി. വ്യക്​തിപരമായി ആക്രമിച്ചിട്ടും അയാളുടെ കുറ്റ​െപ്പടുത്തലി​െനതിരെ ചർച്ചയിൽ ത്യാഗി കാര്യമായി പ്രതികരിച്ചതുമില്ല. തുടർന്നാണ്​ ചർച്ച കഴിഞ്ഞതിനുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീണത്​.


സംബിത്​ പത്രക്കെതിരെ കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല കടുത്ത രീതിയിൽ പ്രതികരിച്ചു. 'സമചിത്തരും ലളിത ചിന്താഗതിക്കാരുമായ ആളുകളെ കൊല്ലുന്ന വിഷംതുപ്പുന്ന വക്​താക്കളും വിഷമയമായ ചർച്ചകളും ഏതുകാലംവരെ തുടരും? ഇത്തരം ചർച്ചകളിലൂടെ ടി.വി ചാനലുകൾ ടി.ആർ.പി ബിസിനസ്​ നടത്തുന്നതും ഏതുകാലംവരെ ഉണ്ടാകും? രാജ്യത്തി​െൻറ ആത്​മാവിൽ സാമുദായിക വിഭജനത്തി​െൻറ അജണ്ടയുമായി വിഷം നിറക്കുന്നത്​ എപ്പോഴാണിവർ നിർത്തുക.' -സുർജേവാല ട്വീറ്റ്​ ചെയ്​തു.

ത്യാഗിയുടെ മരണത്തിൽ അനുശോചിച്ച്​ പത്ര ട്വീറ്റ്​ ചെയ്​തിരുന്നു. 'എ​െൻറ സുഹൃത്ത്​ സംബിത്​ പത്ര നമ്മെ വിട്ടുപോയി എന്നത്​ വിശ്വസിക്കാനാവുന്നില്ല. അഞ്ചുമണിക്ക്​ അദ്ദേഹം എന്നോടൊപ്പം ടി.വി ചാനലിൽ ചർച്ചക്ക്​ ഉണ്ടായിരുന്നു. ജീവിതം അനിശ്ചിതമാണ്​.'-ഇതായിരുന്നു പത്രയുടെ ട്വീറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressSambit PatraRajiv Tyagi
News Summary - Social media demands to arrest Sambit Patra for Rajiv Tyagi's death
Next Story