സംബിത് പാത്രയെ ഫ്ലാറ്റ് ഒഴിപ്പിക്കാന് രാജ്യസഭക്ക് പരാതി
text_fieldsന്യൂഡല്ഹി: കോണ്ഗ്രസ് വക്താവ് രാജീവ് ത്യാഗിയുടെ മരണത്തിന് ഉത്തരവാദിയെന്ന വിമര്ശനം നേരിടുന്നതിനിടയില് ബി.ജെ.പി വക്താവ് സംബിത് പാത്രയെ എം.പിമാരുടെ അതിഥികള്ക്കുള്ള ഫ്ലാറ്റില്നിന്ന് ഒഴിപ്പിക്കണമെന്ന് രാജ്യസഭക്ക് പരാതി. ഇന്ത്യാ ടുഡെ ഗ്രൂപ്പിെൻറ ആജ് തക് ചാനലില് ചര്ച്ചയില് പങ്കെടുത്ത് സംബിത് പാത്രയുടെ വ്യക്തി അധിക്ഷേപത്തിനും അവഹേളനത്തിനുമിരയായതിന് തൊട്ടുപിറകെ രാജീവ് ത്യാഗി കുഴഞ്ഞുവീണ് മരിച്ചത് വന് വിവാദമായതിനിടെയാണ് പുതിയ വിവാദം.
ബി.ജെ.പിയുടെ മാധ്യമ ചുമതലയുള്ള അനില് ബലൂനി എം.പിയാകുന്നതിനുമുമ്പ് എം.പിയുടെ അതിഥി എന്ന നിലയില് കൈവശം വെച്ച ഫ്ലാറ്റില് നിയമവിരുദ്ധമായി താമസിക്കുന്ന സംബിത് പാത്രയെ ഒഴിപ്പിക്കാന് വിവരാവകാശ പ്രവര്ത്തകനും അഭിഭാഷകനുമായ സാകേത് ഗോഖലെയാണ് രാജ്യസഭക്ക് പരാതി നല്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

