Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rajiv Gandhi National Park
cancel
Homechevron_rightNewschevron_rightIndiachevron_rightഖേൽ രത്​നക്ക്​...

ഖേൽ രത്​നക്ക്​ പിന്നാലെ അസം ദേശീയോധ്യാനത്തിൽനിന്നും രാജീവ്​ ​ഗാന്ധിയുടെ പേര്​ ഒഴിവാക്കും

text_fields
bookmark_border

ഗുവാഹത്തി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്​നക്ക്​ പിന്നാലെ അസമിലെ ദേശീയോദ്യാനത്തിൽനിന്നും മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ പേര്​ ഒഴിവാക്കും. രാജീവ്​ ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ്​ ദേശീയോദ്യാനമെന്നാക്കാൻ അസം സർക്കാർ പ്രമേയം പാസാക്കി.

ഒറാങ്​ ദേശീയോധ്യാനമെന്നും രാജീവ്​ ഗാന്ധി ​േദശീയോധ്യാനമെന്നും ഇത്​ അറിയപ്പെട്ടിരുന്നു. എന്നാൽ, രാജീവ്​ ഗാന്ധി ദേശീയോധ്യാനമെന്ന്​ സർക്കാർ പ്രമേയത്തിലൂടെ ഔദ്യോഗികമായി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

ദേശീയോധ്യാനത്തി​െൻറ പേരുമാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി സംഘടനകൾ സമീപിച്ചതിനെ തുടർന്നാണ്​ തീരുമാനമെടുത്തതെന്ന്​ സംസ്​ഥാന സർക്കാർ അവകാശപ്പെടുന്നു.

'ആദിവാസി, തേയില തൊഴിലാളി, ഗോത്ര സമൂഹത്തി​െൻറ ആവശ്യങ്ങൾ അംഗീകരിച്ച്​ രാജീവ്​ ഗാന്ധി ദേശീയോധ്യനത്തെ ഒറാങ്​ ദേശീയോധ്യാനമെന്ന്​ പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു' -സർക്കാർ പ്രസ്​താവനയിൽ പറയുന്നു.

ബംഗാൾ കടുവകളുടെ കേന്ദ്രമാണിവിടം. ബ്രഹ്​മപുത്രയുടെ വടക്കൻ തീരമായ ദരാങ്​, ഉദൽപുരി, സോണിത്​പുർ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന ദേശീയോധ്യാനം ഇന്ത്യൻ റൈനോസ്​, ബംഗാൾ ടൈഗർ, കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത്​ തുടങ്ങിയവക്ക്​ പേരുകേട്ട സ്​ഥലമാണ്​. 79.28 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയുള്ള ഇവിടം 1985ൽ വന്യജീവി സ​ങ്കേതമായി പ്രഖ്യാപിച്ചു. 1999ൽ ദേശീയോധ്യാനമായി ഉയർത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv GandhiAssamRajiv Gandhi National ParkOrang National ParkAssam National Park
News Summary - Rajiv Gandhi's Name To Be Removed From National Park In Assam
Next Story