Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധിക്ക്​...

രാജീവ്​ ഗാന്ധിക്ക്​ എതിരായ പരാമർശം അന്തസ്സില്ലാത്തത് ​–പവാർ

text_fields
bookmark_border
രാജീവ്​ ഗാന്ധിക്ക്​ എതിരായ പരാമർശം അന്തസ്സില്ലാത്തത് ​–പവാർ
cancel

മും​ബൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​ക്ക്​ എ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന ​രേ​ന്ദ്ര മോ​ദി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​ർ. രാ​ജീ​വ്​ ഗാ​ന്ധി​ക ്ക്​ എ​തി​രാ​യ മോ​ദി​യു​ടെ പ​രാ​മ​ർ​ശം അ​ന്ത​സ്സി​ല്ലാ​ത്ത​തും പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ യോ​ജി​ക്കാ​ത്ത​തു​മാ​ണെ​ന്ന്​ പ​വാ​ർ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ സ​താ​റ​യി​ൽ ക​ർ​മ​വീ​ർ ഭാ​വു​റാ​വു പാ​ട്ടീ​ൽ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ​വാ​ർ.
രാ​ജീ​​വ്​ ഗാ​ന്ധി​യു​ടെ മ​ര​ണം അ​ത്യ​ധി​കം വേ​ദ​നി​പ്പി​ച്ച ഒ​ന്നാ​ണ്. ര​ണ്ട്​ പ്ര​ധാ​ന​മ​ന്ത്രി​മാ​രെ നാ​ടി​ന്​ സ​മ​ർ​പ്പി​ച്ച കു​ടും​ബ​മാ​ണ​ത്. അ​വ​ർ ര​ണ്ടു​പേ​രും ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ല​മ​തി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര വ​ലി​യ സം​ഭാ​വ​ന​യാ​ണ്​ അ​വ​ർ നാ​ടി​ന്​ ന​ൽ​കി​യ​ത​്.

അ​വ​രെ ത​രം​താ​ഴ്​​ത്തു​ന്ന വാ​ക്കു​ക​ൾ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ​വി​ക്ക്​​ യോ​ജി​ച്ച​ത​ല്ല. ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത രാ​ജീ​വ്​ ഗാ​ന്ധി​യെ ഒ​ന്നാം​ത​രം അ​ഴി​മ​തി​ക്കാ​ര​ൻ എ​ന്ന്​ വി​ളി​ച്ച​ത്​ അ​ങ്ങേ​യ​റ്റം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തെ ത​രം​താ​ഴ്​​ത്തു​ന്ന വി​ധം മോ​ദി​യു​ടെ വാ​ക്കു​ക​ൾ രാ​ഷ്​​ട്രീ​യ​ഭാ​വി​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും പ​വാ​ർ തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajiv gandhisharad pawarmalayalam news
News Summary - Rajiv Gandhi Sharad Pawar -India News
Next Story