Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെഹ്​റു കുടുംബത്തിലെ നല്ല വ്യക്​തി രാജീവ്​ മാത്രം -സുബ്രഹ്​മണ്യം സ്വാമി

text_fields
bookmark_border
നെഹ്​റു കുടുംബത്തിലെ നല്ല വ്യക്​തി രാജീവ്​ മാത്രം -സുബ്രഹ്​മണ്യം സ്വാമി
cancel

പട്‌ന: നെഹ്റു കുടുംബത്തിലെ നല്ല വ്യക്തി രാജീവ് ഗാന്ധി മാത്രമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പട്നയിൽ അയോധ്യ വിഷയത്തില്‍ പ്രഭാഷണം നടത്തവെയാണ് സ്വാമി ഇക്കാര്യം പറഞ്ഞത്. 

ഹിന്ദു വിഭാഗത്തി​െൻറ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് രാജീവ് ഗാന്ധി. കോണ്‍ഗ്രസിൽ നിന്നുള്ള നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് അദ്ദേഹം രാമായണം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കുകയും അയോധ്യയിലെ രാമക്ഷേത്രം ആരാധനക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അയോധ്യ കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.  കോണ്‍ഗ്രസ് ആത്മഹത്യയുടെ വക്കിലാണെന്നും സ്വാമി പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajiv Gandhi only good human
Next Story