Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ പരോൾ മൂന്ന് ആഴ്ച കൂടി നീട്ടി

text_fields
bookmark_border
രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ പരോൾ മൂന്ന് ആഴ്ച കൂടി നീട്ടി
cancel
camera_alt????????? ?????????????????? ??????? ????????????????????????????? (??? ??????)

ചെന്നൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശ ി​ക്ഷ അനുഭവിക്കുന്ന നളിനിക്ക് അനുവദിച്ച പരോൾ മദ്രാസ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് നീട്ടി. മ​ക​ളു​ടെ വി​വാ​ഹ ​വുമായി ബന്ധപ്പെട്ട് നളിനിക്ക്​ ഒ​രു മാ​സ​​ത്തെ പ​രോൾ അനുവദിച്ചിരുന്നു.

30 ദിവസത്തേക്ക് കൂടി പരോൾ നീട്ടണ മെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. മകളുടെ വിവാഹ ഒരുക്കം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ് കാരണമായി പറഞ്ഞത്. എ ന്നാൽ, ഇത് നിരസിച്ച കോടതി മൂന്ന് ആഴ്ചത്തേക്ക് കൂടി പരോൾ നീട്ടുകയായിരുന്നു.

1991 മു​ത​ൽ 28 വ​ർ​ഷ​മാ​യി ന​ളി​നി ജ​യി​ലി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പി​താ​വ്​ ശ​ങ്ക​ര​നാ​രാ​യ​ണ​​​​െൻറ സം​സ്​​കാ​ര ച​ട​ങ്ങി​നാ​ണ്​ ഇ​തി​ന്​ മു​മ്പ്​ ഒ​രു ദി​വ​സ​ത്തെ പ​രോ​ൾ കി​ട്ടി​യ​ത്. രാ​ജീ​വ്​​ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ഇ​തേ ജ​യി​ലി​ൽ ത​ട​വു​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന മു​രു​ക​ൻ എ​ന്ന ശ്രീ​ഹ​ര​നാ​ണ്​ ഭ​ർ​ത്താ​വ്.

ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​േ​മ്പാ​ൾ ന​ളി​നി ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ചെ​ങ്ക​ൽ​പ​ട്ട്​ ഗ​വ. ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ക​ളെ പ്ര​സ​വി​ച്ച​ത്. പി​ന്നീ​ട്​ നാ​ലു​വ​ർ​ഷം മ​ക​ൾ ന​ളി​നി​ക്കൊ​പ്പം ജ​യി​ലി​ൽ​ ക​ഴി​ഞ്ഞു. 2005 മു​ത​ൽ ല​ണ്ട​നി​ൽ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന മകൾക്ക് ബ്രി​ട്ടീ​ഷ്​ പൗ​ര​ത്വ​മു​ണ്ട്​.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 161ാം വ​കു​പ്പ്​ പ്ര​കാ​രം ന​ളി​നി ഉ​ൾ​പ്പെ​ടെ കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​മെ​ന്ന ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​​​െൻറ ശി​പാ​ർ​ശ ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ന​ളി​നി​യു​ടെ വ​ധ​ശി​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ്​ ജീ​വ​പ​ര്യ​ന്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജ​യി​ലി​ൽ ക​ഴി​ഞ്ഞ വ​നി​ത ത​ട​വു​കാ​രി​യാ​ണ്​ ന​ളി​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naliniRajiv Gandhi assassinationindia newsnalini parole
News Summary - Rajiv Gandhi assassination convict Nalini’s parole extended by 3 weeks
Next Story