Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
AG Perarivalan
cancel
camera_alt

File photo

Homechevron_rightNewschevron_rightIndiachevron_rightപേരറിവാള​െൻറ പരോൾ...

പേരറിവാള​െൻറ പരോൾ സുപ്രീംകോടതി ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടി

text_fields
bookmark_border

ന്യൂഡൽഹി: രാജീവ്​ ഗാന്ധി വധക്കേസിലെ പ്രതി പേരറിവാള​െൻറ പരോൾ സുപ്രീംകോടതി ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടിനൽകി. ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ വിദഗ്​ധ ചികിത്സക്കായാണ്​ പരോൾ അനുവദിച്ചത്​. അദ്ദേഹത്തി​െൻറ​ ആശുപത്രി സ​ന്ദർശനത്തിന്​ തമിഴ്​നാട്​ സർക്കാർ പൊലീസ്​ സംരക്ഷണം നൽകും.

മ​ദ്രാസ്​ ഹൈകോടതി നൽകിയ പരോൾ അവസാനിക്കാനിരി​​ക്കേയാണ്​ സു​പ്രീംകോടതി ഒരാഴ്​ചത്തേക്ക്​ കൂടി പരോൾ നീട്ടി നൽകിയത്​.

രാജീവ്​ ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്​ പ്രതികളിലൊരാളായ പേരറിവാളൻ. പേരറിവാള​െൻറ ജയിൽ മോചനത്തിന്​ തമിഴ്​നാട്​ സർക്കാർ തീരുമാനിച്ച്​ രണ്ടു വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

29 വർഷം മുമ്പ്​ നടന്ന രാജീവ്​ ഗാന്ധി വധത്തിന്​ പിന്നിലെ ഗൂ​ഡാലോചനയെക്കുറിച്ച്​ നടക്കുന്ന അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിന്​ സുപ്രീംകോടതി സി.ബി.ഐയെ ശാസിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Gandhi AssassinationParoleAG Perarivalan
News Summary - Rajiv Gandhi Assassination Convict AG Perarivalan Gets Weeks Parole
Next Story