Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേരറിവാളന് ഒരു മാസത്തെ പരോൾ
text_fieldsbookmark_border
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരനായ പേരറിവാളന് ഒരു മാസത്തെ പരോൾ അനുവദിച്ചതായി വെല്ലൂ ർ സെൻട്രൽ ജയിൽ അധികൃതർ അറിയിച്ചു. പിതാവിെൻറ ആരോഗ്യനില മോശമായ സാഹചര്യം കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വർ ഷവും മദ്രാസ് ഹൈകോടതി ഉത്തരവ് പ്രകാരം പേരറിവാളന് രണ്ട് മാസത്തെ പരോൾ ലഭിച്ചിരുന്നു.
പേരറിവാളൻ ഉൾപ്പെടെ ഏഴു പ്രതികളും 28 വർഷമായി തടവിലാണ്. ഇൗയിടെ മകളുടെ വിവാഹത്തിന് നളിനിയും ഒന്നര മാസത്തെ പരോളിലിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ റോബർട്ട് പയസും മകെൻറ വിവാഹത്തിന് പരോൾ അപേക്ഷയുമായി മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
