രജനീകാന്ത് കരുണാനിധിയെ സന്ദർശിച്ചു
text_fieldsചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധിയെ നടർ രജനീകാന്ത് സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സന്ദർശനം. രാജ്യെത്ത ഏറ്റവും മുതിർന്ന നേതാവിെൻറ ആരോഗ്യ വിവരങ്ങൾ തിരക്കുന്നതിനായാണ് ഞാൻ ആശുപത്രിയിലെത്തിയത്. അദ്ദേഹം ഉറങ്ങുകയായിരുന്നു. കുടുംബാംഗങ്ങളുമായി സംസാരിച്ചു. അദ്ദേഹം അതിവേഗം സുഖം പ്രാപിക്കാൻ വേണ്ടി പ്രാർഥിക്കും- രജിനീകാന്ത് പറഞ്ഞു. കരുണാനിധിയുടെ മകൻ എം.കെ അഴിഗിരിയെയും രജനി സന്ദർശിച്ചു.
അതേസമയം, കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കാവേരി ആശുപത്രി ഇന്നലെ പുറത്തുവിട്ട ഒൗദ്യോഗിക മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. കരുണാനിധി അബോധാവസ്ഥയിലാണുള്ളതെങ്കിലും രക്തസമ്മർദവും രക്തത്തിലെ ഒാക്സിജെൻറ അളവും ഹൃദയമിടിപ്പും നിയന്ത്രണവിധേയമാണ്. ജീവൻരക്ഷ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല. ഇടക്കിടെ കണ്ണ് തുറക്കുന്നുണ്ട്. െഎ.സി.യുവിൽ ഡോക്ടർമാരുടെ സംഘമാണ് ആരോഗ്യനില നിരീക്ഷിച്ചുവരുന്നത്. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ജൂലൈ 28നാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
