ഒറ്റ തെരഞ്ഞെടുപ്പ്: കേന്ദ്രസർക്കാറിെൻറ ആശയത്തെ പിന്തുണച്ച് രജനീകാന്ത്
text_fieldsചെന്നൈ: രാജ്യത്തെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന കേന്ദ്രസർക്കാർ ആശയത്തെ പിന്തുണച്ച് തമിഴ് സൂപ്പർ താരം രജനീകാന്ത്ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നല്ലതാണ്. അത് രാഷ്ട്രീയ പാർട്ടികൾക്ക് പണവും സമയവും ലാഭിക്കുന്നതിന് സഹായിക്കുമെന്ന് രജനീകാന്ത് പറഞ്ഞു.
സേലം െചന്നൈ എക്സ്പ്രസ് ഹൈവേയെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം പദ്ധതികൾ സംസ്ഥാനത്തിന് വികസനം കൊണ്ടു വരുമെന്നായിരുന്നു രജനിയുടെ മറുപടി. പക്ഷേ വൻകിട പദ്ധതികൾ നടപ്പിലാക്കുേമ്പാൾ കൃഷിഭൂമിയുടെ നഷ്ടം പരമാവി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ അഴിമതി കൂടുതലാണെന്ന് അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യത്തിൽ അദ്ദേഹത്തോട് പ്രതികരണം തേടണമെന്നായിരുന്നു രജനി മറുപടി നൽകിയത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ വിദ്യാഭ്യാസരംഗം മികച്ചതാണെന്നും മന്ത്രി സെേങ്കാട്ടയ്യൻ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും രജനി പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതിനിടെയാണ് ഇതിനെ പിന്തുണച്ച് രജനീകാന്ത് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
